മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് കോടതി; നടൻ സൗബിൻ ഷാഹിറിൻ്റേയും ബാബു ഷാഹിറിൻ്റേയും അകൗണ്ടുകൾ മരവിപ്പിക്കും; നടപടി നാൽപത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ച കേസിൽ

കൊച്ചി: മലയാളത്തിൽ സമീപകാലത്ത് ഇറങ്ങിയതിൽ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിൽ മാത്രമല്ല തമിഴ് അടക്കം ഇതര ഭാഷകളിലും വൻ ഹിറ്റ് ആണ് സിനിമ. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താതെയും അവിടെ വമ്പൻ ഹിറ്റാകുന്നുവെന്ന അപൂർവനേട്ടമാണ് ഈ സിനിമക്ക് ഉണ്ടായത്. സാധാരണ പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു മഞ്ഞുമ്മൽ ബോയ്സ്.

നാൽപത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്ന് പരാതി.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും നാൽപതുകോടി രൂപയുടെ അക്കൗണ്ട് ആണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ചിത്രത്തിന്റെ നിർമാണത്തിന് ഏഴുകോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

സിനിമ ഇതുവരെ ആഗോളതലത്തിൽ 220 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നായി 20 കോടിയോളം നേടിയെന്നും ഹർജിയിൽ പറയുന്നു. നിർമാതാക്കൾ യാതൊരു തുകയും ചിലവാക്കിയിട്ടില്ലെന്നും സിനിമക്ക് നിർമാണ ചിലവ് ആകെ 22 കോടി രൂപ വരുമെന്ന് പറഞ്ഞാണ് തൻ്റെ പക്കൽനിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

Related Articles

Popular Categories

spot_imgspot_img