ബംഗാളില്‍ വോട്ടെണ്ണല്‍

കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യന്നത്. 21 ഗ്രാമപഞ്ചായത്തു സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാളില്‍ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണല്‍ നടക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഫോണ്‍കോളുകള്‍ എടുക്കാന്‍ അനുവാദമുള്ളു. അതേസമയം വോട്ടെണ്ണല്‍ ദിനത്തിലും ബംഗാളില്‍ സംഘര്‍ഷത്തിനു കുറവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാര്‍ബറില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടന്നത്. 5.67 കോടി പേര്‍ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പു ദിവസം മാത്രം അക്രമങ്ങളില്‍ 15 പേരാണു ബംഗാളില്‍ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ 696 ബൂത്തുകളില്‍ റീപോളിങ് നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.

കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തില്‍ തൃണമൂല്‍ 793 സീറ്റില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോണ്‍ഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തില്‍ തൃണമൂല്‍ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോണ്‍ഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.

 

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

കരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കാൽതെറ്റി വീണത് കിണറ്റിലേക്ക്; ഓടിയെത്തിയ ഭാര്യ കയറിൽ തൂങ്ങിയിറങ്ങി ! രക്ഷപെടൽ

കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. എറണാകുളം...

Related Articles

Popular Categories

spot_imgspot_img