ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാര്‍ സിംഗ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്ന നിർദ്ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ താഴേത്തട്ടിലേക്ക് നല്‍കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ പറഞ്ഞു.
വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും കോഴിക്കോട് ജില്ലയില്‍ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണം. ചെറിയ അക്രമ സംഭവങ്ങള്‍ വലിയ സംഘര്‍ഷങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ട്. അത്തരം അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ജില്ലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന യാതൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.
ആഹ്ലാദ പ്രകടനങ്ങള്‍ ഒരു കാരണവശാലും രാത്രിയിലേക്ക് നീളുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ല. ആഘോഷപരിപാടികളുടെ ഭാഗമായി പടക്കങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇവയുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കുന്നതിനും ഏകോപനം സാധ്യമാക്കുന്നതിനുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: മാമ്പഴകാലം ആണെന്ന് കരുതി എല്ലാ മാമ്പഴവും വാങ്ങാൻ നിൽക്കണ്ട; മുന്നറിയിപ്പുമായി ഫുഡ് സേഫ്‌റ്റി അതോറ്റി
Read More: പുതുതായി വരുന്നത് 1200 വാര്‍ഡുകൾ; തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് അംഗീകാരം ഉടൻ
Read More: കനത്ത മൂടൽ മഞ്ഞിലും ഉയർന്ന താപമില്ല തിരിച്ചറിഞ്ഞ് ഡ്രോൺ; തകർന്ന ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ പുറത്ത്