റായ്പൂർ: ഛത്തീസ്ഗഡിൽ പോലീസ് ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചു. ബസ്തർ ഫൈറ്റേഴ്‌സിലെ കോൺസ്റ്റബിൾ രമേഷ് കുറേത്തിയാണ് മരിച്ചത്. ഛത്തീസ്ഗഡിലെ കാങ്കറിലാണ് പോലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
കാങ്കർ മേഖലയിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പോലീസും പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് സംഘത്തെ കണ്ടതോടെ ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
ഭീകരരുടെ ഒളിത്താവളങ്ങൾ സംഘം നശിപ്പിച്ചു. സ്ഥലത്ത് നിന്നും നിരവധി മാരകായുധങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read Also: കൊടുവള്ളിയിൽ ബൈക്കിനു തീ പിടിച്ച് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു