web analytics

പെരുമ്പാവൂരിലെ ബോസ് ഇലക്ട്രോ വീൽസിൽ നിന്നും ഇവി സ്കൂട്ടർ വാങ്ങി, മാസങ്ങൾക്കുള്ളി ബാറ്ററി പോയി… മഴുവന്നൂർ സ്വദേശിക്ക് 33,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഇലക്ട്രിക് സ്കൂട്ടർ വാങ്ങി വാറന്റി കാലയളവിനുള്ളിൽ തന്നെ ബാറ്ററി തകരാറിലായി. ഷോറൂമിലെത്തിയപ്പോൾ അത് മാറ്റിനൽകാമെന്ന് ഉറപ്പ് നൽകിയ ശേഷം പഴയത് തന്നെ റിപ്പയർ ചെയ്തെന്ന് വിശ്വസിപ്പിച്ച് നൽകി.

അതും പണിമുടക്കിയപ്പോൾ കയ്യിൽനിന്ന് കാശെടുത്ത് പരാതിക്കാരൻ പുതിയ ബാറ്ററി വാങ്ങിയിട്ടു. പെരുമ്പാവൂരിൽ ആണ് സംഭവം.

ഇത്രയുമായതോടെ ആണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ പരാതിയെത്തിയത്. 33,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. എറണാകുളം മഴുവന്നൂർ സ്വദേശി ജിജോ ജോർജ് ആണ് പരാതിക്കാരൻ.

2020 ആഗസ്റ്റ് മാസത്തിലാണ് പെരുമ്പാവൂരിലെ ബോസ് ഇലക്ട്രോ വീൽസ് എന്ന സ്ഥാപനത്തിൽ നിന്ന് 59,990 രൂപക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. 

ബാറ്ററിക്ക് ഒരു വർഷത്തെ വാറൻ്റി നൽകിയിരുന്നു. എന്നാൽ വാങ്ങി ഏതാനും മാസത്തിനുള്ളിൽ ബാറ്ററി തകരാറിലായി. എതിർകക്ഷിയെ സമീപിച്ചെങ്കിലും ബാറ്ററി സ്റ്റോക്കില്ലെന്ന് അറിയിച്ച് പഴയത് തന്നെ റിപ്പയർ ചെയ്ത് നൽകുകയാണ് ചെയ്തത്. വീണ്ടും പ്രശ്നങ്ങളായി സ്കൂട്ടർ ഓടിക്കാൻ കഴിയാത്ത അവസ്ഥയെത്തി. ഇതോടെ പരാതിക്കാരൻ സ്വയം പണം മുടക്കി പുതിയ ബാറ്ററി വാങ്ങേണ്ടിവന്നു.

നഷ്ടമായ തുകയും കോടതി ചെലവും ആവശ്യപ്പെട്ടാണ് പരാതികാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പുതിയ ബാറ്ററിയും ചാർജറും വാങ്ങാൻ നിർബന്ധിതമായ സാഹചര്യം സംശയാതീതമായി ബോധ്യപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നഷ്ടപരിഹാരം വിധിച്ചത്. 

ബാറ്ററി, ചാർജർ എന്നിവയുടെ വിലയായ 18,150 രൂപയും, കോടതി ചിലവ്, നഷ്ടപരിഹാരം എന്നിവക്കായി 15,000 രൂപയും 30 ദിവസത്തിനകം നൽകാനാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി സി.ടി.അഹമ്മദ് തലിം ഹാജരായി

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

362 ദിവസവും താഴിട്ടു പൂട്ടും; താജ്മഹലിലെ വെളുത്ത മാർബിളിന് താഴെ ഒളിപ്പിച്ച ആ രഹസ്യ അറ വീണ്ടും തുറന്നു

362 ദിവസവും താഴിട്ടു പൂട്ടും; താജ്മഹലിലെ വെളുത്ത മാർബിളിന് താഴെ ഒളിപ്പിച്ച...

കൂട്ടബലാത്സംഗത്തിന് കടുത്ത ശിക്ഷ; യുവാക്കൾക്ക് 75 വർഷം ജയിൽ

കൂട്ടബലാത്സംഗത്തിന് കടുത്ത ശിക്ഷ; യുവാക്കൾക്ക് 75 വർഷം ജയിൽ ആലപ്പുഴ: ആലപ്പുഴ ചാരുംമൂടിൽ പ്രായപൂർത്തിയാകാത്ത...

Related Articles

Popular Categories

spot_imgspot_img