കൊച്ചി: കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന സി.പി.ഒമാരായ എ.ജെ. സജീഷ്, ശ്യാംകുമാർ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ക്രിമിനൽ കേസുകളിലെ പ്രതികളുമായുള്ള നിരന്തരമായ ബന്ധത്തെ തുടർന്നാണ് സസ്‌പെൻഷൻ. ഇരുവരും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്‌ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.