web analytics

വിവാഹം കഴിച്ചു! ഇനി നടക്കുമ്പോൾ നടക്കട്ടെ… ക്ഷണിക്കാമെന്ന് രാഹുൽ ഗാന്ധി


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രായം 54 ആയി. വിവാഹം എന്നാണെന്ന ചോദ്യം പലതവണ രാഹുലിനോട് പലരും ചോദിച്ചിട്ടുണ്ട്. Congress leader Rahul Gandhi turned 54

അപ്പോഴൊക്കെ അത് നടക്കുമ്പോൾ നടക്കട്ടെ എന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത്തവണ കശ്മീരിൽനിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികളാണ് രാഹുലിനോട് എപ്പോഴാണ് വിവാഹം എന്നു ചോദിച്ചത്.

20-30 വർഷമായി ഞാൻ ഈ ചോദ്യം കേൾക്കുന്നുണ്ട്. വിവാഹമെന്നത് നല്ലൊരു കാര്യമാണ് എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

ഇത്രയും വര്‍ഷം ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ വിവാഹം കഴിച്ചു, കോണ്‍ഗ്രസ് പാര്‍ട്ടിയെ. പാര്‍ട്ടിയുടെ മുഴുനീള പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു’ ഇതായിരുന്നു രാഹുലിന്റെ മറുപടി.  

രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥിനികൾ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിച്ചു. അതിനുശേഷമായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. വിവാഹത്തെക്കുറിച്ച് താങ്കൾ എന്താണ് ചിന്തിക്കുന്നത് എന്നായിരുന്നു ഒരു വിദ്യാർത്ഥിനി ചോദിച്ചത്. 

സാർ, താങ്കൾക്ക് വിവാഹം കഴിക്കാൻ പ്ലാനുണ്ടോ എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ ചോദ്യം. പ്ലാനൊന്നുമില്ല, സംഭവിച്ചാൽ നടക്കട്ടെയെന്ന് രാഹുൽ മറുപടി പറഞ്ഞു. ഇതുകേട്ടതും വിവാഹത്തിന് ക്ഷണിക്കണമെന്ന് വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. ഉറപ്പായും ക്ഷണിക്കാമെന്ന് രാഹുൽ വാക്കു കൊടുക്കുകയും ചെയ്തു.

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ രാഹുൽ ഗാന്ധി വിദ്യാർത്ഥിനികളുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇതിനോടകം 4 മില്യൻ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

ഇന്ത്യയിൽ ‘ലാ നിന’ ഉടനെത്തും

ഇന്ത്യയിൽ ‘ലാ നിന’ ഉടനെത്തും ന്യൂഡൽഹി: രാജ്യത്ത് ഈ വർഷമവസാനം ലാ നിന...

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

ഉദ്യോഗസ്ഥരില്ലാത്ത കൺട്രോൾ റൂമുകൾ വരും

ഉദ്യോഗസ്ഥരില്ലാത്ത കൺട്രോൾ റൂമുകൾ വരും രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ ഓഫ് ചെയ്യാനുള്ള...

Related Articles

Popular Categories

spot_imgspot_img