നെടുമങ്ങാട് ബിഎൽഒയുമായി സിപിഐഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു. ഇതേതുടർന്ന് പ്രദേശത്ത് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി.