തിരുവനന്തപുരം: തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഗര്‍ഭസ്ഥ ശിശുവിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രിയിലാണ് യുവതിയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. എന്നാൽ കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ഇവരെ തിരികെ അയക്കുകയായിരുന്നു.
തുടർന്ന് അടുത്ത ദിവസം നടത്തിയ സ്‌കാനിങിലാണ് കുട്ടി വയറ്റില്‍ തന്നെ മരിച്ചതായി കണ്ടെത്തിയത്. കഴക്കൂട്ടം സ്വദേശിയായ പവിത്രയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പൊലീസിലും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
എട്ടു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് ഡോക്ടറുടെ അശ്രദ്ധ മൂലം മരിച്ചത്. സ്‌കാനിങിന് ശേഷം എസ്‌ഐടി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Read Also: കാണാൻ പോകുന്നത് മഴയുടെ രൗദ്ര ഭാവം; അതിതീവ്രമഴയ്ക്ക് സാധ്യത; ഈ 4 ജില്ലകളിൽ റെഡ് അലർട്ട്
Read Also: മെത്രാപ്പൊലീത്ത മാർ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്ര ആരംഭിച്ചു