സാനിറ്ററി നാപ്കിന്റെ പരസ്യത്തിന് ഗാനം ഉപയോഗിച്ചു, നഷ്ടമായത് ലക്ഷങ്ങളുടെ കരാർ; നയൻതാരക്കെതിരെ ‘കരിങ്കാളിയല്ലേ’ പാട്ടിന്റെ നിർമാതാക്കൾ

തെന്നിന്ത്യൻ നടി നയൻതാരക്കെതിരെ പരാതിയുമായി ‘കരിങ്കാളിയല്ലേ’ എന്ന ഗാനത്തിന്റെ നിർമാതാക്കൾ. സോഷ്യൽ മീഡിയയിൽ തരംഗമായ ഗാനം നയൻതാരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായാണ് പരാതി. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമാതാക്കൾ പറയുന്നു.(Complaint against nayanthara for making reels with Karinkaliyalle song)

നയൻതാരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിർമാതാക്കളുടെ പരാതി. ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാൻഡുകളുടെ കോൺട്രാക്ട് ഒപ്പിടാൻ ഇരിക്കെയാണ് ഈ പ്രമോഷൻ വീഡിയോ എത്തുന്നതെന്നും ഇതോടെ കമ്പനികൾ കരാറിൽ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിൻ്റെ യഥാർത്ഥ നിർമാതാക്കൾ പറഞ്ഞു. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.

ഫഹദ് ഫാസിലിന്റെ ‘ആവേശം’ സിനിമ തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ‘കരിങ്കാളിയല്ലേ’ എന്ന ഗാനം ട്രെൻഡിങ് ആയി മാറിയത്. മലയാള സിനിമയിലെയും തെന്നിന്ത്യൻ ഭാഷകളിലെയും നിരവധി പ്രമുഖർ പാട്ടിൻ്റെ പശ്ചാത്തലത്തിൽ റീൽസ് ചെയ്തിരുന്നു. ‘കരിങ്കാളിയല്ലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ചത് ഷൈജു അവറാനുമാണ്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img