കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ വൻ സംഘർഷം. ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് നേരെയാണ് ആക്രമണം നടന്നത്. വിചാരണ തടവുകാരനായ ചേരാനല്ലൂർ സ്വദേശി നിതിനാണ് ആക്രമണത്തിന് പിന്നിൽ.
സംഭവത്തിൽ നിതിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. സഹതടവുകാരനെ ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് ചോദിച്ചതാണ് പ്രിസൺ ഓഫീസർക്ക് നേരെ ആക്രമണം നടത്താൻ കാരണം.
ഡെപ്യൂട്ടി പ്രിസൺ ഓഫീസറിനെ ഓഫീസിൽ കയറി ചവിട്ടിയും കൈപിടിച്ച് തിരിച്ചുമാണ് നിതിൻ പരിക്കൽപ്പിച്ചത്. ഓഫീസിൽ കയറി തള്ളി നിലത്തിട്ട ശേഷം ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് പുറമേ രണ്ട് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഓഫീസിന് മുന്നിലുള്ള ജനാല പ്രതി അടിച്ച് തകർക്കുകയും ചെയ്തു.
പോലീസ് മേധാവിയുടെ വാർത്താ സമ്മേളനം ഇന്ന് നടക്കുമെന്ന് ബഷീർ എങ്ങനെ അറിഞ്ഞു; മുൻ എസ്.ഐ പറയുന്ന നരിവേട്ട കഥ സത്യമോ? സുരക്ഷ വീഴ്ചയിൽ അന്വേഷണം നടക്കും
തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ.
മാധ്യമപ്രവർത്തകൻ എന്ന വ്യാജേന വാർത്താസമ്മേളനത്തിന് എത്തിയ ആൾ ഡിജിപിക്ക് മുന്നിൽ പരാതിയുമായി എത്തുകയായിരുന്നു. കുറച്ചു കടലാസുകളുമായാണ് ഇയാൾ പൊലീസ് മേധാവിയുടെ മുന്നിലെത്തിയത്.
നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നൽകിയെങ്കിലും ഇയാൾ പിന്തിരിയാൻ തയ്യാറായില്ല. പിന്നീട് പൊലീസ് ഇയാളെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.
പരാതിയുമായി അപ്രതീക്ഷിതമായി പൊലീസ് മേധാവിയുടെ മുന്നിലേക്കെത്തിയത് സുരക്ഷാ വീഴ്ചയായാണ് കാണുന്നത്. പൊലീസ് മേധാവിക്കൊപ്പം എഡിജിപി എച്ച്.വെങ്കിടേഷും എഡിജിപി എസ്.ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.
ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിനെതിരേയാണ് ഇയാൾ പരാതി ഉന്നയിച്ചത്. ‘നരിവേട്ട’യിൽ തന്റെ പേര് ദുരുപയോഗംചെയ്‌തെന്നാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ബഷീർ ഇ.പിയുടെ ആരോപണം.
ഡിജിപിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ എന്ന വ്യാജേനയാണ് ബഷീർ ഹാളിലെത്തിയത്. എന്നാൽ മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പേര് ഉപയോഗിച്ചു എന്നാണ് ബഷീറിന്റെ പരാതി.
‘നരിവേട്ട’യിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ബഷീർ എന്ന കഥാപാത്രത്തെ ലക്ഷ്യമിട്ടാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ ബഷീറിന്റെ ആരോപണം. മുത്തങ്ങ സംഭവം നടക്കുമ്പോൾ താൻ കണ്ണൂർ ഡിഐജി ഓഫീസിൽ ജോലിചെയ്യുകയായിരുന്നുവെന്ന് ബഷീർ പറഞ്ഞു.
‘മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ പോലീസ് ഉദ്യോഗസ്ഥന്മാർ എന്റെ പേര് ഉപയോഗിച്ചു.
ചിത്രത്തിൽ ബഷീർ എന്ന ഒരു കഥാപാത്രമുണ്ട്. ആ സമയത്ത് കണ്ണൂർ ഡിഐജി ഓഫീസിൽ ജോലിചെയ്ത ബഷീർ എന്ന ഉദ്യോഗസ്ഥനാണ് ഞാൻ. എന്റെ പേര് അറിവോ സമ്മതമോ ഇല്ലാതെ സിനിമാക്കാർ തരുന്ന കാശിന് വേണ്ടി ദുരുപയോഗം ചെയ്തു.
പോലീസിൽ കുറച്ചുകാലം പണിയെടുത്ത് സിനിമയുടെ മായിക ലോകത്ത് പോയ പോലീസുകാരാണ് ഇതിന്റെ തിരക്കഥ ഉണ്ടാക്കിയത്’, ബഷീർ പറയുന്നത് ഇങ്ങനെയാണ്.
ബഷീർ വി.പി.എന്നാണ് പേരെന്നും കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ വെളിപ്പെടുത്തി. പൊലീസ് ഐഡി ഉപയോഗിച്ചാണ് ഇയാൾ അകത്തു കയറിയത് എന്നും വ്യക്തമായിട്ടുണ്ട്. ഇപ്പോൾ ഗൾഫിലുള്ള ഓൺലൈൻ മാധ്യമത്തിലെ മാധ്യമ പ്രവർത്തകനാണ്.
Summary: A conflict broke out at Kakkanad District Jail where a deputy prison officer was attacked. Infopark Police have registered a case against Nithin, an undertrial prisoner from Cheranalloor, in connection with the incident.