കെ.എസ്.യു സംസ്ഥാന കാമ്പിനിടെ അംഗങ്ങൾ ചേരിതിരിഞ്ഞ് കൂഗട്ടയാടി. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് കൂട്ടയടി. നെയ്യാർ ഡാമിലെരാജീവ് ഗാന്ധി ഇന്സ്ടിട്യൂട്ടിലാണ് സംഭവം. പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ തല്ലാണ് നടന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെ ചൊല്ലിയാണ് തർക്കം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. അക്രമത്തിനിടെ നിരവധി പ്രവർത്തകർക്കു പരുക്കേറ്റു. ഇതിനിടെ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ പ്രവർത്തകർ തകർന്നു. ഈ വിഷയത്തിൽ ഇന്നുതന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഭവം ഏറെ ഗൗരവത്തോടെ കാണാനാണ് കെ.പി.സി.സി തീരുമാനിച്ചിരിക്കുന്നത്.