web analytics

ഷമയോട് ക്ഷമിക്കാതെ ദീപ്തി മേരി വർഗീസ്; കെ.പി.സി.സിയിൽ തുറന്ന പോരുമായി വനിതാ നേതാക്കൾ; എഐസിസി വക്താവായ ഷമ മുഹമ്മദിനെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; ചാനല്‍ ചര്‍ച്ചകളിലും പങ്കെടുപ്പിക്കാറില്ല

കേരളത്തിലെ കോണ്‍ഗ്രസില്‍ വനിതാ നേതാക്കളുടെ തമ്മിലടി. എഐസിസി വക്താവ് ഷമ മുഹമ്മദും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും തമ്മിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നത്.Clash among women leaders in Congress in Kerala

കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയും ദീപ്തി മേരി വര്‍ഗീസിനാണ്. ഇതിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ദീപ്തി രൂപീകരിച്ചിരുന്നു. പ്രധാന നേതാക്കളും കോണ്‍ഗ്രസുമായി ബന്ധമുള്ളവരുമാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നത്.

ചാനല്‍ ചര്‍ച്ചകളിലെ നിലപാട്, സര്‍ക്കാരിനെതിരായി ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍, ആരൊക്കെ ഏത് ചാനലില്‍ ചര്‍ച്ചക്ക് പങ്കെടുക്കണം തുടങ്ങിയ വിവരങ്ങളാണ് ഈ ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നത്.

ദീപ്തിയെ കൂടാതെ കെപിസിസി ഓഫീസിലെ രണ്ട് ജീവനക്കാരുമായിരുന്നു ഈ ഗ്രൂപ്പിലെ മറ്റ് അഡ്മിന്‍മാർ. ഈ ഗ്രൂപ്പില്‍ നിന്നാണ് ഷമയെ പുറത്താക്കിയിരിക്കുന്നത്. ഈ മാസം 16നാണ് ഷമയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്.

ഗ്രൂപ്പില്‍ നിന്ന് യാതൊരു കാരണവും ഇല്ലാതെ ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് ഷമ മുഹമ്മദ് പ്രതികരിച്ചു. കാരണം എന്താണെന്ന് അറിയിച്ചിട്ടില്ല. മലയാളം ചാനല്‍ ചര്‍ച്ചകളിലും പങ്കെടുപ്പിക്കാറില്ല.

മൂന്നരമാസമായി ഇത്തരത്തില്‍ ഒഴിവാക്കുകയാണെന്നും ഷമ പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഒരു പ്രശ്‌നവുമില്ല. എന്നിട്ടും ഒതുക്കാനുള്ള ശ്രമം എന്തുകൊണ്ടാണെന്ന് ദീപ്തി തന്നെ വ്യക്തമാക്കണമെന്നും ഷമ ആവശ്യപ്പെടു.

എന്നാല്‍ വാട്‌സാപ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു ദീപ്തിയുടെ പ്രതികരണം. കെപിസിസി ഔദ്യോഗികമായി രൂപംനല്‍കിയ വാട്‌സാപ് ഗ്രൂപ്പില്‍ നിന്നല്ല ഷമയെ ഒഴിവാക്കിയത്.

താന്‍ വ്യക്തിപരമായി ഉണ്ടാക്കിയ ഗ്രൂപ്പാണ്. കെപിസിസിയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതല ലഭിച്ചപ്പോള്‍ സ്വന്തം നിലയില്‍ രൂപീകരിച്ചതാണ്. ചാനല്‍ ചര്‍ച്ചയുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുണ്ടാക്കിയത്. ഷമ മുഹമ്മദ് എഐസിസി വക്താവാണ്.

കേരളത്തിലെ ചാനലുകൾ ദേശീയ വിഷയങ്ങളിൽ നടത്തുന്ന ചര്‍ച്ചകളിലാണ് ഷമ പങ്കെടുക്കുന്നത്. അതിനാലാണ് കേരളത്തിലെ വാർത്തകളുടെ മാത്രം ചർച്ചകൾക്കായി രൂപീകരിച്ച ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത്.

ഷമ ഗ്രൂപ്പില്‍ അംഗമായതിനാല്‍ മറ്റ് ചിലര്‍ കൂടി ഗ്രൂപ്പില്‍ ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാൽ പൊതു മാനദണ്ഡമെന്ന നിലയ്ക്കാണ് ഷമയെയും ഒഴിവാക്കിയതെന്നും ദീപ്തി പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തതില്‍ ഷമ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമം എന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതിലെ പ്രതികാര നടപടിയാണ് ദീപ്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം ഷമ ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന് സ്വീകാര്യത ലഭിച്ചിരുന്നില്ല. ആരാണ് ഈ ഷമ എന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു.

ഇതില്‍ ഷമ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഒപ്പം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും വിമര്‍ശിച്ചു.

ഇതോടെയാണ് ഷമയെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇപ്പോഴത്തെ നടപടികളും അതിന്റെ ഭാഗം തന്നെയാണ് എന്നാണ് ഷമ കണക്കാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

Related Articles

Popular Categories

spot_imgspot_img