മലയാളത്തിലെ മറ്റൊരു നടൻ കൂടി വിട പറഞ്ഞിരിക്കുന്നു. ചെറുതും വലതുമായ അനവധി വില്ലൻവേഷങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ചൊവ്വാഴ്ച വിടപറഞ്ഞ കുണ്ടറ ജോണി. കുണ്ടറ മുളവന കുറ്റിപ്പുറത്ത് ജോസഫിന്റെയും കത്രീനയുടെയും മകനാണ്. സഹോദരൻ അലക്സ് രണ്ടാഴ്ച മുമ്ബാണ് മരിച്ചത്. 24ന് മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ഇതിനായുള്ള യാത്രയ്ക്കിടെയാണ് ചിന്നക്കടയില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതും അന്ത്യം അസംഭവിച്ചതും.
മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാത്ത നിരവധി പ്രഗത്ഭ നടന്മാരിൽ ഒരാളായിരുന്നു ജോണി. തന്റെ ഇരുപതാമത്തെ വയസ്സിൽ അമ്പത്തിയഞ്ചു കാരന്റെ വേഷത്തിൽ മലയാള സിനിമയിലേക്ക് കടന്നു വന്നു ജോണി പിന്നീട മലയാള സിനിമയിൽ നിറഞ്ഞു നിന്നു. ഇരുപത്തിമൂന്ന-ാം വയസ്സില്‍ അഗ്നിപർവ്വതം (1979-) എന്ന ചിത്രത്തിലൂടെയാണ് ജോണി ചലച്ചിത്രരംഗത്തെത്തിയത്. കഴുകൻ, നിത്യവസന്തം, വാര്‍ത്ത, ആവനാഴി, നാടോടിക്കാറ്റ്, രാജാവിന്റെ മകൻ, ഒരു സിബിഐ ഡയറിക്കുറിപ്പ്, കിരീടം, ഗോഡ്ഫാദര്‍, ചെങ്കോല്‍, കാബൂളിവാല, സ്ഫടികം, കരിമ്ബന, രജനീഗന്ധി, താരാട്ട്, മീൻ, അങ്ങാടിക്കപ്പുറം, ആറാംതമ്ബുരാൻ, ഭരത്ചന്ദ്രൻ ഐപിഎസ്, കാക്കി, അവൻ ചാണ്ടിയുടെ മകൻ, രൗദ്രം, കുട്ടിസ്രാങ്ക്, ഓഗസ്റ്റ് 15 തുടങ്ങി ജോണി കൈവച്ചതെല്ല്ലാം പൊന്നായി. 2022ല്‍ ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാനായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടു.
മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുൻകാല നായകര്‍ക്കൊപ്പവും ജോണി സ്ക്രീനിലെത്തിയിട്ടുണ്ട്. കിരീടത്തില്‍ കീരിക്കാടൻ ജോസിന്റെ വലംകൈയായ പരമേശ്വരൻ, നാടോടിക്കാറ്റില്‍ കള്ളക്കടത്തുകാരൻ നമ്ബ്യാരുടെ കൈയാള്‍, ആറാംതമ്ബുരാനിലെ കുളപ്പുള്ളിഅപ്പന്റെ കളരിയഭ്യാസി, സ്ഫടികത്തിലെ പൊലീസുകാരൻ മണിയൻ, ക്രൈംഫയലിലെ പാപ്പി, ആവനാഴിയിലെ അലക്സ്,,, ഗോഡ് ഫാദറിലെ അച്ഛമ്മയുടെ മകൻ തുടങ്ങി കുണ്ടറ ജോണീ എന്ന കലാകാരൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധിയാണ്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കിടീടത്തിലെയും അതിന്‍റെ രണ്ടാം ഭാഗമായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ രൂപപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല. മലയാളികൾ എന്നും ഓർമ്മിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾഈ നൽകിയശേഷമാണ് ജോണി യാത്രയാകുന്നത്.