web analytics

42 മുറികളും നാല് സ്യൂട്ട് റൂമുകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും; കുറഞ്ഞ ചെലവില്‍ താമസ സൗകര്യം കേരളത്തിലെ ഈ വിമാനത്താവളത്തിൽ മാത്രം

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി കാത്തിരുന്ന് മുഷിയേണ്ടി വരില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുകയാണ് സിയാല്‍. CIAL is providing low-cost accommodation for passengers

42 മുറികളും നാല് സ്യൂട്ട് റൂമുകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും ഉള്‍പ്പെടുന്ന ട്രാന്‍സിറ്റ് ലോഞ്ച് സൗകര്യം വിമാനത്താവളത്തിനോട് ചേര്‍ന്ന് അധികം വൈകാതെ പ്രവര്‍ത്തനം ആരംഭിക്കും.

യാത്രയ്ക്കായി എത്തുന്നവരും പുറത്തേക്ക് പോകാനായി വരുന്നവരും വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളില്‍ വലിയ വാടക നല്‍കി മുറിയെടുക്കേണ്ടി വന്നിരുന്നു. ഇത് പലര്‍ക്കും അധികബാധ്യത വരുത്തിയിരുന്നു.

പുതിയ സംവിധാനം വരുന്നതോടെ കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യം ആസ്വദിക്കാന്‍ സാധിക്കും.
42 കോടി രൂപ മുടക്കിയാണ് ട്രാന്‍സിറ്റ് ലോഞ്ച് നിര്‍മ്മിച്ചിരിക്കുന്നത്. മുറികളില്‍ വളരെ മികച്ച സൗകര്യങ്ങളാണ് യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

കുറച്ച് സമയം മാത്രമായി മുറി ആവശ്യമുള്ളവര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടക നല്‍കിയും വിശ്രമിക്കാന്‍ സൗകര്യമുണ്ടാകും.

ബാര്‍, ജിംനേഷ്യം, സ്പാ, റെസ്റ്റോറന്റ് അടക്കം എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നടത്തിപ്പ് പ്രെഫഷണല്‍ ഏജന്‍സിയെയാകും ഏല്‍പ്പിക്കുക.

അടുത്ത മാസം തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.വാടക സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ സിയാല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം

കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച്...

മലയാളി യുവതിയെ ഷാർജയിൽ കാണാനില്ലെന്ന് പരാതി

മലയാളി യുവതിയെ ഷാർജയിൽ കാണാനില്ലെന്ന് പരാതി ഷാർജ: മലയാളി യുവതിയെ ഷാർജയിൽ നിന്നും...

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർകിം​ഗ് ജേർണലിസ്റ്റ്...

കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കണം

കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കണം സുപ്രധാന ഉത്തരവിറക്കിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. കോടതികളിൽ...

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി

ബിജെപി വാര്‍ഡ് കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി തിരുവനന്തപുരം: ബിജെപി വാര്‍ഡ് കൗൺസിലറെ ഓഫിസിനുള്ളിൽ...

പാലത്തിന് മുകളിലേക്ക് തെങ്ങ് വീണു

പാലത്തിന് മുകളിലേക്ക് തെങ്ങ് വീണു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പാലത്തിന് മുകളിലേക്ക് തെങ്ങ് വീണുണ്ടായ...

Related Articles

Popular Categories

spot_imgspot_img