ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ക്രിസ് സില്‍വര്‍വുഡ് രാജി വച്ചു. ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ശ്രീലങ്ക പുറത്തായിരുന്നു. പിന്നാലെയാണ് ക്രിസ് സില്‍വര്‍വുഡ് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹം പടിയിറങ്ങിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. (Chris Silverwood resigns as Sri Lanka head coach)
സില്‍വര്‍വുഡിനൊപ്പം ടീമിന്‍റെ കണ്‍സട്ടന്‍റ് പരിശീലക സ്ഥാനത്തുണ്ടായിരുന്ന മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും സ്ഥാനമൊഴിഞ്ഞു. 2022 ഏപ്രിലിലാണ് സില്‍വര്‍വുഡ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
ഇംഗ്ലണ്ട് പരിശീലക സ്ഥാനം ഒഴിഞ്ഞാണ് സില്‍വര്‍വുഡ് ലങ്കന്‍ ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്. അദ്ദഹത്തിന്റെ തന്ത്രത്തില്‍ ടീം എട്ട് ടെസ്റ്റുകള്‍, 26 ഏകദിനങ്ങള്‍, 18 ടി20 മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്.
2014ലെ ടി20 ലോക ചാമ്പ്യന്‍മാരായ ലങ്കയ്ക്ക് സമീപ കാലത്ത് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇത്തവണ ലോകകപ്പില്‍ കണ്ടത്. ബംഗ്ലാദേശിനോടടക്കം ടീം ഇത്തവണ തോറ്റു.
അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചെങ്കിലും സൂപ്പര്‍ 8ലേക്ക് കടക്കാൻ അത് മതിയായില്ല.
Read More: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ച് കെഎസ്‌യു
Read More: വെടിയേറ്റു മരിച്ച എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമയുടെ തലയറ്റു
Read More: തൊണ്ടയിലെ കല്ല് എടുക്കാൻ കഴുത്ത് മുറിച്ച് യുവാവ്! അരിവാൾ കൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നു