പുരനിറഞ്ഞു നിൽക്കുന്ന ചൈനക്കാർ…വധുവിനെ കിട്ടാതെ നെട്ടോട്ടമോടുന്നു; പാക്കിസ്ഥാനികൾക്കും ബം​ഗ്ലാദേശികൾക്കും വൻ ഡിമാന്റ്

സ്വന്തം നാട്ടിൽ വധുവിനെ കിട്ടാതെ ചൈനയിലെ പുരുഷന്മാർ നെട്ടോട്ടമോടുന്നു. അതിർത്തി കടന്നു പോയി പെൺകുട്ടികളെ വിവാഹം ചെയ്തുകൊണ്ടുവരുന്നത് സർവസാധാരണമായെന്നാണ് റിപ്പോർട്ട്.

പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ യുവതികൾക്കാണ് ചൈനീസ് കല്യാണ കമ്പോളത്തിൽ വൻ ഡിമാന്റുള്ളത്. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന ജനസംഖ്യാ നിയന്ത്രണ പോളിസി നടപ്പാക്കിയതിന്റെ ദുരന്തമാണ് ചൈന ഇന്ന് അനുഭവിക്കുന്നതെന്ന് വിദ​ഗ്ദർ പറയുന്നു. മൂന്നരക്കോടിയിൽ അധികം വരുന്നു പാവം പുരുഷന്മാരാണ് ഭാര്യമാർക്കായി വിദേശരാജ്യങ്ങളിൽ വല വിരിച്ചിരിക്കുന്നത്.

നേരം വെളുത്ത് വൈകുന്നേരം വരെ മാട്രിമോണിയൽ സൈറ്റുകളിലും മാച്ച് മെയ്ക്കിംഗ് വെബ് സൈറ്റുകളിലും യോജിച്ച വധുവിന് വേണ്ടിയുള്ള പരതലിലാണ് ഭൂരിഭാ​ഗം ചൈനീസ് യുവാക്കളും. ദരിദ്ര രാജ്യങ്ങളിലെ യുവതികളെ വൻ തുക കൊടുത്ത് കല്യാണം കഴിക്കാനും ഇവർ തയ്യാറാണ്.

അഞ്ചു ലക്ഷം മുതൽ ആറ് ലക്ഷം യുവാൻ (ചൈനീസ് കറൻസി ) കൊടുത്താണ് സ്ത്രീകളെ ഇവർ സ്വന്തമാക്കുന്നത്. സുഖജീവിതവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കുമെന്നതിനാൽ പട്ടിണി രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം യുവതികൾ ചെനയിലേക്ക് മരുമകളായി എത്താൻ റെഡിയാണ്.

ഇത്തരത്തിലുള്ള കല്യാണങ്ങളുടെ മറവിൽ മനുഷ്യക്കടത്തും വ്യാപകമാണെന്ന് റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ മാഫിയാ സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്ന് ചൈനീസ് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ ക്രിസ്ത്യാനി സ്ത്രീകളെ ചൈനീസ് പുരുഷന്മാർ മതം മാറി വന്ന ധനാഢ്യന്മാരായ ക്രിസ്ത്യാനികളാണെന്ന് പറഞ്ഞ് പറ്റിക്കുന്ന നിരവധി സംഭവങ്ങളും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇത്തരം തട്ടിക്കൂട്ട് കല്യാണങ്ങളുടെ മറവിൽ അവയവക്കച്ചവടവും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വിവാഹങ്ങളുടെ മറവിൽ സ്ത്രീകളെ മാംസ വ്യാപാരത്തിനും മറ്റും ഉപയോഗിക്കുന്ന സംഭവങ്ങളും നിരവധിയാണ്. മാറിയ സാഹചര്യത്തിൽ ചൈനയിലെ വിവാഹ പ്രായം കുറയ്ക്കാൻ സർക്കാർ സജീവമായി ആലോചിച്ചു വരികയാണ്. പുരുഷന്റെ പ്രായം 22 ൽ നിന്ന് 20 ആക്കാനും സ്ത്രീകളുടേത് 20 ൽ നിന്ന് 18 ആക്കാനുമുള്ള നിർദ്ദേശമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Related Articles

Popular Categories

spot_imgspot_img