2016 മുതൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 1667 തട്ടികൊണ്ട് പോകൽ കേസുകൾ. എല്ലാ വർഷവും ഇത്തരം കേസുകൾ വർദ്ധിക്കുന്നുവെന്നും രേഖകൾ.

തിരുവനന്തപുരം : മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയാണ് ഒന്നാം പിണറായി സർക്കാർ പിന്തുടരുന്നത്. 2016ൽ സത്യപ്രതിജ്ഞ ചെയ്ത ഒന്നാം പിണറായി സർക്കാർ മുതൽ മുഖ്യമന്ത്രിയാണ് ആഭ്യന്തരമന്ത്രി. അന്ന് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ തട്ടി കൊണ്ട് പോകൽ കേസുകൾ എല്ലാ വർഷവും അനിയന്ത്രിതമായി വർദ്ധിക്കുന്നു. കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറുവയസ്സുകാരി അബിഗേലിന്റെ തട്ടി കൊണ്ട് പോകൽ വാർത്തയായതോടെയാണ് കേരളത്തിലെ മറ്റ് മിസിങ് കേസുകളുടെ എണ്ണം ശ്രദ്ധിക്കപ്പെടുന്നത്. 7 വർഷത്തിനിടെ 1667 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ 2016 മുതല്‍ ഈ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. ഒരോ വര്‍ഷവും ഇത്തരം തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് ക്രൈം റെക്കോര്‍ഡസ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 ല്‍ 157, 2017 ല്‍ 184 , 2018 ല്‍ 205, 2019 ല്‍ 280, 2020 ല്‍ 200, 2021 ല്‍ 257, 2022 ല്‍ 269, 2023 സെപ്റ്റംബര്‍ വരെ 115 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. എന്നാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം കേരളത്തില്‍ ആദ്യമാണ്.

കേരളത്തില്‍ പലപ്പോഴും തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നത് സാങ്കേതികത്വം മാത്രമാണെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ ചൂണ്ടകാട്ടുന്നു. 18 വയസില്‍ താഴെയുള്ള എല്ലാവരും നിയമ പ്രകാരം കുട്ടികളാണ്. പ്രേമബന്ധത്തിന്റെ പേരിലും മറ്റും വീടുവിട്ട് പോകുന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കണ്ടെത്തി തിരിച്ചെത്തിക്കുമ്പോള്‍ ഒപ്പം പോയയാളുടെ പേരില്‍ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുന്നത് പതിവാണ്. ഇത്കൂടാതെ കുടുംബ പ്രശ്‌നങ്ങളുടെ പേരിലും കുട്ടികളെ മാറ്റുമ്പോള്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് ഇത്തരം കേസുകളാണ്. ഇവയെല്ലാം പോലീസിന്റെ രേഖകളില്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ്.

 

Read Also : അബിഗേൽ സാറയെ പോലീസ് രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല; വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം....

ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം....

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിന്റെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി യുവാവ്...

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിദേശ സ്വാധീനം ഉണ്ടാകുമോയെന്ന ആശങ്കയിൽ ഗ്രീൻലാൻഡ്

ദ്വീപ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിദേശ സ്വാധീനം...

ഇരട്ടക്കൊലപാതകം വിവരിച്ച് ചെന്താമര

പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....

Related Articles

Popular Categories

spot_imgspot_img