ട്രെയിനുകളിൽ ബാറ്ററി മോഷണം; അഭിഭാഷകന്‍ അറസ്റ്റില്‍
ചെന്നൈ: ട്രെയിനുകളുടെ ബാറ്ററികൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ അഭിഭാഷകൻ അറസ്റ്റിൽ. പൊന്നേരി സബ് രജിസ്ട്രാർ ഓഫീസിൽ ജോലി ചെയ്യുന്ന നാഗരാജ് (38)നെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
ചെന്നൈ റെയിൽവേ ഡിവിഷന്റെ വിവിധ യാർഡുകളിൽ നിന്നായി ഒരു വർഷത്തിനിടെ ഏകദേശം ആറുലക്ഷം രൂപ മൂല്യമുള്ള 134 ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്.
യാർഡുകളിൽ പാർക്ക് ചെയ്തിട്ടുള്ള ഗുഡ്‌സ് ട്രെയിനുകളിൽ നിന്ന് ബാറ്ററികൾ വൻതോതിൽ മോഷ്ടിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ബാറ്ററി മോഷ്ടിക്കുന്നതിനിടെ ആർപിഎഫ് ഇൻസ്പെക്ടർ എം.എസ്. മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാഗരാജിനെ പിടികൂടിയത്.
തണ്ടയാർപ്പേട്ട, അത്തിപ്പെട്ട് തുടങ്ങിയ റെയിൽവേ യാർഡുകളിൽ നിന്നാണ് മോഷണങ്ങൾ നടന്നത്. രാത്രി 12നും പുലർച്ചെ 3നും ഇടയിലാണ് ഇയാൾ മോഷണം നടത്താറുണ്ടായിരുന്നത്.
മോഷ്ടിച്ച ബാറ്ററികൾ പൊന്നേരിയിലെ ബർമ ബസാറിൽ വിൽക്കുകയായിരുന്നു. രേഖകളില്ലാതെ ബാറ്ററികൾ വാങ്ങിയതിനായി ശ്രീനിവാസൻ (45), ബി. മണിമാരൻ (33) എന്നിവരെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:
An advocate working at the Ponneri Sub-Registrar Office in Chennai, identified as Nagaraj (38), was arrested by the Railway Protection Force (RPF) for stealing and selling train batteries. Over the past year, he allegedly stole 134 batteries worth around ₹6 lakh from various railway yards under the Chennai Division. He was caught red-handed by an RPF team led by Inspector M.S. Meena while attempting another theft early Friday morning. The stolen batteries were sold in Burma Bazaar, and two others — Srinivasan (45) and B. Manimaran (33) — were also arrested for purchasing them without valid documents.
chennai-advocate-arrested-train-battery-theft
Chennai, RPF, Train Battery Theft, Nagaraj, Ponneri, Burma Bazaar, Railway Crime, Tamil Nadu, Railway Protection Force









