web analytics

പുലിഭീതി വിട്ടുമാറാതെ ചതിരൂർ ഗ്രാമം

ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി വേഗത്തിൽ തന്നെ പൂ​ർ​ത്തി​യാ​യി വ​രു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി ഒ​ഴി​യു​ന്നി​ല്ല. പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം തു​ട​രു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീതിയിലാഴ്ത്തുന്നത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം വ​ന​ത്തി​ൽ നി​ന്നും വ​ന്യ​മൃ​ഗ​ത്തി​ന്റെ മു​ര​ൾ​ച്ച ഉ​ണ്ടാ​യി​രു​ന്നി​ല്ല. അതുകൊണ്ടുതന്നെ വ​നം വ​കു​പ്പി​ന്റെ കാ​മ​റ​യി​ൽ പ​തി​ഞ്ഞ പു​ലി മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് മാ​റി​യ​താ​യി നാ​ട്ടു​കാ​ർ കരുതുകയും ചെയ്തു.

ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം നേ​ര​ത്തെ മു​ര​ൾ​ച്ച കേ​ട്ട ഭാ​ഗ​ത്തു നി​ന്നും വീ​ണ്ടും മു​ര​ൾ​ച്ച കേ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ ഇപ്പോൾ ഭീ​തി​യി​ലാ​ണ്. പുലി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കടന്നാൽ കൂ​ട്ടി​ലാ​ക്കാ​നു​ള്ള സം​വി​ധാ​നം വ​നം വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധവേ​ലി നി​ർ​മാ​ണം വ​നം​വ​കു​പ്പ് പൂ​ർ​ത്തി​യാ​ക്കി വരികയാണ്. മാ​നാം​കു​ഴി മു​ത​ൽ നീ​ലാ​യി വ​രെ ര​ണ്ടു കി​ലോ​മീ​റ്റ​റാ​ണ് വേ​ലി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പെ​ട്ടി​ച്ചി പാ​റ മു​ത​ൽ നീ​ലാ​വ​രെ​യു​ള്ള 4.5 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് സോ​ളാ​ർ തൂ​ക്ക് വേ​ലി​യു​ടെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നീ​ലാ​യി മു​ത​ൽ വാ​ള​ത്തോ​ട് വ​രെ​യു​ള്ള 4.5 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് സോ​ളാ​ർ തൂ​ക്കു​വേ​ലി​ക്കു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


വ​നാ​തി​ർ​ത്തി​യി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന പ്ര​വ്യ​ത്തി​യും പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ പി. ​പ്ര​സാ​ദി​ന്റെ​യും
കി​ഴ്പ്പ​ള്ളി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ പി. ​പ്ര​കാ​ശ​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​ഖ​ല​യി​ലേ​ക്കു​ള്ള തെ​രു​വു​വി​ള​ക്കു​ക​ൾ എ​ല്ലാം പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കിയിട്ടുണ്ട് . വ​നം വ​കു​പ്പി​ന്റെ 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​വും തുടർന്നുവരികയാണ്​. വ​ന​മേ​ഖ​ല​യി​ൽ നി​ന്നും പൈ​പ്പി​ട്ട് കു​ടി​വെ​ള്ള ശേ​ഖ​രി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും വ​നം വകുപ്പ് ന​ൽ​കു​ന്നു​ണ്ട്. വ​നാ​തി​ർ​ത്തി​യി​ൽ നി​ല​വി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ്ര​തി​രോ​ധ വേ​ലി​യാ​ണ് പു​ന:​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സൗ​രോ​ർ​ജ തൂ​ക്ക് വേ​ലി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു വ​രെ നി​ല​വി​ലു​ള​ള വേ​ലി​ ശ​ക്തി​പ്പെ​ടു​ത്തുകയും ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

Related Articles

Popular Categories

spot_imgspot_img