തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ഡൽഹിയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും.
കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്.
Read Also: ഷാർജയിൽ താമസസമുച്ചയത്തിൽ തീപിടുത്തം; 5 പേർ വെന്തു മരിച്ചു; 44 പേർക്ക് പരിക്ക്