മുംബൈ: ലോക്സഭാ സ്‌പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ കേസെടുത്ത് പൊലീസ്. തെറ്റായ വിവരങ്ങള്‍ നല്‍കി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് ധ്രുവ് റാത്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.(Case registered against YouTuber Dhruv Rathee)
സ്പീക്കറുടെ മകള്‍ അഞ്ജലി പരീക്ഷയെഴുതാതെ യുപിഎസ്‌സി വിജയിച്ചെന്നായിരുന്നു ധ്രുവ് റാത്തിയുടെ ട്വീറ്റ്. ധ്രുവിന്റെ ട്വീറ്റ് വലിയ വിവാദമായതോടെ ഓം ബിര്‍ളയുടെ ബന്ധുവിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. 2019ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യുപിഎസ്‌സി പരീക്ഷ വിജയിച്ചതാണെന്നും ധ്രുവ് റാഠി ട്വീറ്റിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി നൽകിയിരുന്നത്.
Read Also: പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Read Also: കളക്ടര്‍ മാമൻ കേരളം വിടുന്നു; കൃഷ്ണതേജയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം