ന്യൂയോർക്ക്: വെറുതെ ഇരുന്ന് സിനിമ കണ്ടാൽ ശമ്പളം ലഭിക്കുമോ?. ഈ ചോദ്യത്തിന് ലഭിക്കും എന്നാണ് നെറ്റ്ഫ്‌ളിക്‌സ് നൽകുന്ന ഉത്തരം.Can you get paid to just sit and watch a movie?
കാരണം നെറ്റ്ഫ്‌ളിക്‌സിൽ ഇത്തരത്തിൽ കാശ് സമ്പാദിക്കുന്ന ജോലിയുണ്ട്. ഈ ജോലിചെയ്യുന്നവർക്ക് ആകർഷകമായ ശമ്പളവും നെറ്റ്ഫ്‌ളിക്‌സ് നൽകുന്നു.
ടാഗർ എന്നാണ് ഈ തസ്തിക അറിയപ്പെടുന്നത്. കുറച്ചുനാൾ മുൻപാണ് നെറ്റ്ഫ്‌ളിക്‌സ് ഇതുമായി ബന്ധപ്പെട്ട വിഞ്ജാപനം പുറത്തിറക്കിയത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ടാഗുകൾ എഴുതി ചേർക്കുയാണ് ജോലി.
പ്രേത സിനിമകൾ ആണ് എങ്കിൽ സിനിമയ്‌ക്കൊപ്പം ഹൊറർ എന്ന് എഴുതി ചേർക്കണം. സയൻസ് ഫിക്ഷൻ ആണെങ്കിൽ സൈ ഫൈ ത്രില്ലേഴ്‌സ് എന്ന് എഴുതണം.
ഇത്തരത്തിൽ മുഴുവൻ ചിത്രങ്ങളും കണ്ട് ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് എഴുതി ചേർക്കണം. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സിനിമ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ടാഗ് നൽകുന്നത്.
കേൾക്കുമ്പോൾ വളരെ എളുപ്പമുള്ള പണിയാണ് എങ്കിലും ഇതിലേക്കുള്ള നിയമനം അൽപ്പം കഠിനമാണ്. വിവിധ ഘട്ടങ്ങൾ താണ്ടിവേണം നാം ഈ ജോലി നേടാൻ.
എഴുത്ത് പരീക്ഷയാണ് ആദ്യ പടി. ഇതിൽ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങളും ഉണ്ടാകും. അതിനാൽ എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് വലിയ അറിവ് വേണം. ഇത് വിജയിച്ചാൽ അഭിമുഖം ഉൾപ്പെടെ ഉണ്ടാകും.