ഇവാനിന്റെ നാണയക്കുടുക്കയിലെ സമ്പാദ്യം കുഞ്ഞിക്കിളികളുടെ ദാഹമകറ്റും

അങ്കമാലി: പൊന്നുപോലെ സൂക്ഷിച്ചിരുന്ന കുടുക്കപൊട്ടിച്ച് നാണയത്തുട്ടുകൾ
എണ്ണി ചേർത്തുവയ്ക്കുമ്പോൾ ഇവാനിന്റെ മുഖത്ത് ഒട്ടും സങ്കടമുണ്ടായിരുന്നില്ല.
മനസ്സിലെ കൊച്ചുകൊച്ചാഗ്രഹങ്ങൾക്കായി കരുതിവച്ച ചെറുസമ്പാദ്യം കൊണ്ട്
ഈ കൊടും വേനൽക്കാലത്ത് കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റാനായി മൺചട്ടികൾ
വാങ്ങാനായിരുന്നു അവന്റെ തീരുമാനം. അതിനു പ്രചോദനമായത് ഇവാൻ
പഠിയ്ക്കുന്ന നഴ്‌സറി സ്‌കൂളിലെ പ്രധാനാധ്യപിക സിസ്റ്റർ ജെസ്മി ജോസും.
അങ്കമാലി ജോളി യു.കെ.ജി. നഴ്‌സറി സ്‌കൂളിലെ വിദ്യാർത്ഥി ഇവാൻ ജോർജ്ജ് ജോബിൻ
തന്റെ ജന്മദിനവേളയിൽ കുടുക്കപൊട്ടിയ്ക്കാനായതിൽ ഇരട്ടി സന്തോഷത്തിലാണ്.
പ്രകൃതിയിലെ കിളിക്കൂട്ടങ്ങൾക്ക് ദാഹജലം നൽകേണ്ടതിന്റെ ആവശ്യകത
പ്രധാന അധ്യാപിക സിസ്റ്റർ ജെസ്മി ജോസ് കുട്ടികൾക്ക് വിവരിച്ചു നൽകിയിരുന്നു. മൺചട്ടികളിൽ
വെള്ളം നിറച്ച് പക്ഷികളുടെ ദാഹമകറ്റാം എന്ന സന്ദേശം ചെറുപ്രായത്തിൽ തന്നെ കുട്ടികളിലേയ്ക്ക്
എത്തിയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ഇവാനും ഈ പുണ്യപ്രവർത്തിയിൽ പങ്കാളിയാകണമെന്ന തോന്നൽ വന്നത്. നഴ്‌സറിയിലെകൂട്ടുകാരായ മുപ്പതോളം കുട്ടികൾക്കാണ് ഇവാൻ ചട്ടികൾ വാങ്ങി നൽകിയത്. അങ്കമാലിയിലെ പൊതുപ്രവർത്തകനായ ജോബിൻ ജോർജ്ജിന്റെ മകനാണ് ഇവാൻ. അനുകരണീയമായ ഈ മാതൃകാപ്രവർത്തനം നാടെങ്ങുമുള്ള കൊച്ചുകുട്ടികളിലേയ്ക്കെത്തുകയും
ഈ വേനൽക്കാലത്ത് അവരിലൂടെ അത് തുടർന്നുപോരണമെന്നുമാണ് ഇവിടത്തെ രക്ഷിതാക്കളുടെയെല്ലാം ആഗ്രഹം.

 

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

Related Articles

Popular Categories

spot_imgspot_img