News4media TOP NEWS
പാലക്കാട് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത്യം മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം; ലംഘിക്കുന്നവർ വലിയ തുക പിഴയടയ്ക്കേണ്ടി വരും

സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം; ലംഘിക്കുന്നവർ വലിയ തുക പിഴയടയ്ക്കേണ്ടി വരും
January 2, 2025

ബേൺ: വിവാദങ്ങൾക്കിടെ സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം നടപ്പാക്കി. മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണ് രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കിയിരിക്കുന്നത്.

രാജ്യത്തെ പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്‌റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ പൂർണമായും മുഖം മറച്ച് സ്ത്രീകൾ എത്തുന്നത് തടയും. ഇത് ലംഘിക്കുന്നവർ വലിയ തുക പിഴയടയ്ക്കേണ്ടി വരും.

നിയമം ലംഘിച്ച് മുഖാവരണം ധരിച്ചാൽ 1,000 സ്വിസ് ഫ്രാങ്ക്‌സ് .(ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടക്കേണ്ടി വരും. 2022ലാണ് സ്വിറ്റ്‌സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ തുടങ്ങിയത്.

തുടർന്ന് വിഷയത്തിൽ തെരഞ്ഞെടുപ്പ് നടന്നു. 51.2 ശതമാനം ആളുകൾ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തപ്പോൾ 48.8 ശതമാനം ആളുകൾ ബുർഖ നിരോധിക്കുന്നതിനെ എതിർക്കുകയായിരുന്നു. മുഖാവരണങ്ങൾ നിരോധിക്കാനായി ആദ്യമായി ആവശ്യം മുന്നോട്ടുവെച്ചത് സ്വസ് വലതുപക്ഷ പാർട്ടിയായ എസ്.വി.പിയാണ്. തീവ്രവാദം നിർത്തു എന്ന കാംപെയിനാണ് പാർട്ടി മുന്നോട്ടുവെച്ചത്.

നിരോധനം സാർവത്രികമായി ബാധകമല്ലെന്ന് സ്വിസ് സർക്കാർ പറയുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, നിയമം ചില ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കും. ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ അല്ലെങ്കിൽ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുഖം മറയ്‌ക്കാൻ അനുമതി നൽകുമെന്നും സർക്കാർ പറഞ്ഞു കലാപരമായ അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾക്കും പരസ്യ ആവശ്യങ്ങൾക്കും ബുർഖ ധരിക്കാൻ അനുമതി ഉണ്ട്.

വിമാനങ്ങൾ, നയതന്ത്ര പരിസരം, ആരാധനാലയങ്ങൾ, പുണ്യസ്ഥലങ്ങൾ.
ആരോഗ്യവും സുരക്ഷാ ഉദ്ദേശങ്ങളും: മെഡിക്കൽ കാരണങ്ങൾ, അപകടകരമായ സാഹചര്യങ്ങൾ, കാലാവസ്ഥ സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് മുഖാവരണം അനുവദിക്കും.
പരമ്പരാഗത ആചാരങ്ങളും കലാപരമായ ഉപയോഗവും: സാംസ്കാരിക പാരമ്പര്യങ്ങൾ, വിനോദം, അല്ലെങ്കിൽ പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ബുർഖ ഉപയോഗിക്കാം.
അഭിപ്രായസ്വാതന്ത്ര്യം: പ്രതിഷേധങ്ങൾക്കോ ​​പൊതുസമ്മേളനങ്ങൾക്കോ ​​ബുർഖ ഉപയോ​ഗിക്കുന്നതിനും രാജ്യത്ത് വിലക്കില്ല.”

Related Articles
News4media
  • International
  • News

പടുകൂറ്റൻ കാട്ടുതീയിൽ വെന്തുരുകുന്നത് ഹോളിവുഡ് ഹിൽസ് മാത്രമല്ല സിനിമ ആരാധകരും; താരങ്ങളുടെ കോടികളുടെ ...

News4media
  • International
  • News

കമലാ ഹാരിസിന്റെ വീടൊഴിപ്പിച്ചു; സിനിമ താരങ്ങൾ അടക്കം ഓടി രക്ഷപ്പെട്ടു;ലോസ് ഏഞ്ചൽസിനെ വിഴുങ്ങി കാട്ടു...

News4media
  • International
  • Technology
  • Top News

പുതിയ വര്‍ഷത്തിലെ ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് സുനിതാ വില്യംസ്; ആറര മണിക്കൂര്‍ നീളുന്ന നട...

© Copyright News4media 2024. Designed and Developed by Horizon Digital