ബെംഗളൂരു: അയര്‍ലന്‍ഡിനെതിരായ ട്വന്റി ട്വന്റി പരമ്പരയില്‍ പേസര്‍ ജസ്പ്രിത് ബുംറ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയേക്കും. പരിക്കില്‍ നിന്നും ബുംറ പൂര്‍ണ്ണമായും മോചിതനായെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഇപ്പോള്‍ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ്. ബുംറെയ്‌ക്കൊപ്പം മറ്റൊരു പേസര്‍ പ്രസീദ് കൃഷ്ണയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുമെന്ന് സൂചനയുണ്ട്. കാര്‍ അപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ദേശീയ അക്കാദമയില്‍ പരിശീലനം ആ?രംഭിച്ചിട്ടുണ്ട്.
രണ്ട് താരങ്ങള്‍ പരിക്കില്‍ നിന്ന് മോചിതനാകുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് ബിസിസിഐ പ്രസ്തവാനയില്‍ പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമി ഇരുവര്‍ക്കും പരിശീലന മത്സരങ്ങള്‍ ഒരുക്കും. അതിനുശേഷം താരങ്ങളുടെ ശാരീരിക ക്ഷമതയില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ബിസിസിഐ പറഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്ന താരങ്ങള്‍ ആഭ്യന്തര തലത്തിലുള്ള ക്രിക്കറ്റ് കളിക്കണമെന്നാണ് നിയമം.
അയര്‍ലന്‍ഡ് പരമ്പരയ്ക്ക് മുമ്പായി ദേവ്ധര്‍ ട്രോഫിയാണ് ബുംറയ്ക്ക് കളിക്കാന്‍ കഴിയുക. 50 ഓവര്‍ മത്സരങ്ങളില്‍ ബുംറ പരമാവധി നാല് ഓവര്‍ വരെ എറിഞ്ഞേക്കും. താരത്തിന്റെ ജോലി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഓവര്‍ പരിമിതപ്പെടുത്തുന്നത്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നീ താരങ്ങളും ദേശീയ അക്കാദമിയില്‍ പരിശീലനത്തിലാണ്. ഇവരുടെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല.