മാനന്തവാടി: മാനന്തവാടിയില്‍ വീടിന് തീപിടിച്ച് ബുള്ളറ്റും വീട്ടുപകരണങ്ങളും കത്തി നശിച്ചു. കാരയ്ക്കമല സ്വദേശി കുഞ്ഞുമോന്‍റെ വീടിനാണ് തീപിടിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായതിനെത്തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് തീ പൂര്‍ണമായും അണച്ചത്.
അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും തന്നെ വീടിന്‍റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് ബൈക്കും സോഫ സെറ്റ് അടക്കമുള്ള വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു.
അതേ സമയം വീട്ടില്‍ തീ പടരാനുണ്ടായ സാഹചര്യം എന്താണെന്ന് അഗ്നിരക്ഷ സേനക്ക് മനസിലായിട്ടില്ല.
അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ ഇ കുഞ്ഞിരാമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.









