web analytics

മലയാളിപെണ്ണിന് പാക്കിസ്ഥാനി ചെക്കൻ

ദുബായ്: രാജ്യാതിർത്തികളുടെ തടസ്സങ്ങൾ മറികടന്ന് പാലക്കാട്ടുകാരി ഷിബിലിയും പാകിസ്ഥാൻകാരനായ റസ മുസ്തഫയും വിവാഹിതരായി.

ദുബായിൽ മൊട്ടിട്ട പ്രണയത്തിനാണ് അവിടെത്തന്നെ പ്രണയസാഫല്യമായത്. നിരവധി തടസങ്ങളെയും ആശങ്കകളെയും മറികടന്നാണ് ഷിബിലിയും റസ മുസ്തഫയും വിവാഹിതരായത്.

പ്രണയത്തിന് അതിർത്തികൾ തടസ്സമാകില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ വിവാഹം. ദുബായിൽ ഇസ്ലാമിക നിയമപ്രകാരമായിരുന്നു വിവാഹം നടന്നത്.

മുസ്ലീം മതാചാരപ്രകാരം നിക്കാഹ് കഴിച്ച ഇരുവരും ഇക്കഴിഞ്ഞ ജൂണിൽ തന്നെ അബുദബി കോർട്ടിലെത്തി വിവാഹം റജിസ്ട്രർ ചെയ്തു.

പാലക്കാട് സ്വദേശിനിയായ ഷിബിലി ആദ്യവിവാഹബന്ധം വേർപെടുത്തിയ ശേഷം 2024ലാണ് ദുബായിലേക്ക് പോകുന്നത്.

ആദ്യബന്ധത്തിൽ എട്ടു വയസുള്ള ഒരു മകനുണ്ട്. ഉമ്മ കാൻസർ രോ​ഗിയും. മേക്കപ്പ് ആർട്ടിസ്റ്റായ ഷിബിലി സന്ദർശക വിസയിലാണ് ദുബായിലെത്തിയത്.

ഇവിടെ വെച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ റസ മുസ്തഫയെ പരിചയപ്പെടുകയായിരുന്നു.

എന്നാൽ സമൂഹ മാധ്യമത്തിലൂടെ സുഹൃത്തുക്കളാകുമ്പോഴും റസ മുസ്തഫ പാകിസ്ഥാനിയാണെന്ന് ഷിബിലിക്ക് അറിയില്ലായിരുന്നു.

ആദ്യ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ഷിബിലി അറിയുന്നത്. പിന്നീട് റസ മുസ്തഫ തന്റെ പ്രണയം തുറന്നു പറയുകയായിരുന്നു.

വിസിറ്റ് വീസ കാലാവധി അവസാനിച്ച് ഷിബിലി പാലക്കാട്ടേക്ക് തിരിച്ചുപോകുന്ന ദിവസമാണ്

ഷിബിലിയെ അദ്ഭുതപ്പെടുത്തി നമ്മുടെ വിവാഹക്കാര്യം താൻ വീട്ടിൽ പറഞ്ഞുവെന്ന് റസ പറയുന്നത്.

തുടർന്ന് ഷിബിലി സ്വന്തം വീട്ടിലും കാര്യം അവതരിപ്പിക്കുകയായിരുന്നു.

രണ്ടു വീടുകളിലും ഉയർന്ന എതിർപ്പുകളെ പറഞ്ഞുമനസ്സിലാക്കി സമ്മതമാക്കി മാറ്റാൻ ഇരുവർക്കും കഴിഞ്ഞു.

ഇതോടെയാണ് ഷിബിലി വീണ്ടും ദുബായിലേക്ക് പോയതും അവിടെവെച്ച് വിവാഹിതയായതും.

പുരനിറഞ്ഞു നിൽക്കുന്ന ചൈനക്കാർ…വധുവിനെ കിട്ടാതെ നെട്ടോട്ടമോടുന്നു; പാക്കിസ്ഥാനികൾക്കും ബം​ഗ്ലാദേശികൾക്കും വൻ ഡിമാന്റ്

സ്വന്തം നാട്ടിൽ വധുവിനെ കിട്ടാതെ ചൈനയിലെ പുരുഷന്മാർ നെട്ടോട്ടമോടുന്നു. അതിർത്തി കടന്നു പോയി 

പെൺകുട്ടികളെ വിവാഹം ചെയ്തുകൊണ്ടുവരുന്നത് സർവസാധാരണമായെന്നാണ് റിപ്പോർട്ട്.

പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ യുവതികൾക്കാണ് ചൈനീസ് കല്യാണ കമ്പോളത്തിൽ വൻ ഡിമാന്റുള്ളത്. 

ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന ജനസംഖ്യാ നിയന്ത്രണ പോളിസി നടപ്പാക്കിയതിന്റെ ദുരന്തമാണ് ചൈന ഇന്ന് അനുഭവിക്കുന്നതെന്ന് വിദ​ഗ്ദർ പറയുന്നു. 

മൂന്നരക്കോടിയിൽ അധികം വരുന്നു പാവം പുരുഷന്മാരാണ് ഭാര്യമാർക്കായി വിദേശരാജ്യങ്ങളിൽ വല വിരിച്ചിരിക്കുന്നത്.

നേരം വെളുത്ത് വൈകുന്നേരം വരെ മാട്രിമോണിയൽ സൈറ്റുകളിലും മാച്ച് മെയ്ക്കിംഗ് വെബ് സൈറ്റുകളിലും യോജിച്ച 

വധുവിന് വേണ്ടിയുള്ള പരതലിലാണ് ഭൂരിഭാ​ഗം ചൈനീസ് യുവാക്കളും. ദരിദ്ര രാജ്യങ്ങളിലെ യുവതികളെ വൻ തുക കൊടുത്ത് കല്യാണം കഴിക്കാനും ഇവർ തയ്യാറാണ്.

അഞ്ചു ലക്ഷം മുതൽ ആറ് ലക്ഷം യുവാൻ (ചൈനീസ് കറൻസി ) കൊടുത്താണ് സ്ത്രീകളെ ഇവർ സ്വന്തമാക്കുന്നത്. 

സുഖജീവിതവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കുമെന്നതിനാൽ പട്ടിണി രാജ്യങ്ങളായ പാകിസ്ഥാൻ, 

ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം യുവതികൾ ചെനയിലേക്ക് മരുമകളായി എത്താൻ റെഡിയാണ്.

ഇത്തരത്തിലുള്ള കല്യാണങ്ങളുടെ മറവിൽ മനുഷ്യക്കടത്തും വ്യാപകമാണെന്ന് റിപ്പോർട്ടുകളുണ്ട്. 

ബംഗ്ലാദേശിലെ മാഫിയാ സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്ന് ചൈനീസ് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ ക്രിസ്ത്യാനി സ്ത്രീകളെ ചൈനീസ് പുരുഷന്മാർ മതം മാറി വന്ന ധനാഢ്യന്മാരായ ക്രിസ്ത്യാനികളാണെന്ന് 

പറഞ്ഞ് പറ്റിക്കുന്ന നിരവധി സംഭവങ്ങളും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇത്തരം തട്ടിക്കൂട്ട് കല്യാണങ്ങളുടെ മറവിൽ അവയവക്കച്ചവടവും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വിവാഹങ്ങളുടെ മറവിൽ സ്ത്രീകളെ മാംസ വ്യാപാരത്തിനും മറ്റും ഉപയോഗിക്കുന്ന സംഭവങ്ങളും നിരവധിയാണ്. 

മാറിയ സാഹചര്യത്തിൽ ചൈനയിലെ വിവാഹ പ്രായം കുറയ്ക്കാൻ സർക്കാർ സജീവമായി ആലോചിച്ചു വരികയാണ്. 

പുരുഷന്റെ പ്രായം 22 ൽ നിന്ന് 20 ആക്കാനും സ്ത്രീകളുടേത് 20 ൽ നിന്ന് 18 ആക്കാനുമുള്ള നിർദ്ദേശമുണ്ട്.

English Summary:

Breaking the barriers of international borders, Shibili from Palakkad (India) and Raza Mustafa from Lahore (Pakistan) have tied the knot in Dubai. Their love story, which began on social media, blossomed despite numerous challenges and uncertainties.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു

ആഗോള വിപണികളിൽ വെള്ളി കനത്ത വിലയിടിവിലേക്കാണ് നീങ്ങുന്നത്. റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ...

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ദൈവവിഗ്രഹങ്ങൾ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസ്; രണ്ട്...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ; വായുവിലൂടെയുള്ള രോഗവ്യാപനം ഭീഷണിയാകുന്നു

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ ഇന്ത്യയുടെ പടിഞ്ഞാറൻ മരുഭൂമികളിൽ നിന്നുള്ള അതിശക്തമായ...

Related Articles

Popular Categories

spot_imgspot_img