Home Blog Page 2

സംഘര്‍ഷമേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങ്; കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. സെക്രട്ടേറിയറ്റിലും നോര്‍ക്കയിലുമാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കണം. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തിൽ പറയുന്നു.

സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

അതേസമയം നിലവിലെ സാഹചര്യത്തിൽ ചണ്ഡിഗഢിലും ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി. ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോ​ഗിക പേജ് വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്നലെ വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ അതിനെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.

ഫ്ലാറ്റിൽ തീപിടുത്തം: പ്രവാസി യുവാവിനു ദാരുണാന്ത്യം: വിടപറഞ്ഞത് കോട്ടയം സ്വദേശി

ഏറ്റുമാനൂർ/കോട്ടയം: കുവൈത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ ജോജി ജോസഫ് (50) ആണ് മരിച്ചത്.സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കുവൈത്തിൽ ജോജി താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു തീപിടിത്തം.
സംസ്കാരം ഇന്നു 11.30നു പട്ടിത്താനം രത്‌നഗിരി പള്ളിയിൽ.

ഭാര്യ: ഓയൂർ ലവ് ഷോർ വീട്ടിൽ മോളി (കുവൈത്ത്). സഹോദരങ്ങൾ: ഷാജി, മിനി, ജോബി.

മൂത്രത്തിന് മത്സ്യഗന്ധമുണ്ടോ ? കടുത്ത ഒരു ആരോഗ്യപ്രശ്നത്തിന്റെ ആദ്യ അടയാളമാണത് !

മൂത്രം എന്നത് മനുഷ്യനെ സംബന്ധിച്ച് അത്രയും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ മൂത്രത്തെ കുറിച്ചാണെങ്കില്‍ നമുക്ക് കാര്യമായി ഒന്നും അറിയുകയും ഇല്ല. ഒരു വ്യക്തിയുടെ ഭക്ഷണ അല്ലെങ്കിൽ വെള്ളത്തിന്റെ ഉപഭോഗത്തെ അടിസ്ഥാനമാക്കി പലപ്പോഴും മൂത്രത്തിന്റെ ഗന്ധം മാറുന്നു. എന്നിരുന്നാലും, ശക്തമായ മത്സ്യഗന്ധം മൂത്രത്തിനുണ്ടാകുന്നത് കടുത്ത ആരോഗ്യപ്രശ്നത്തിന്റെ പ്രശ്നത്തിന്റെ ആദ്യ അടയാളമായി ശാസ്ത്രം പറയുന്നു.

മൂത്രത്തിന്റെ മത്സ്യഗന്ധം അസാധാരണം തന്നെയാണ്. പലപ്പോഴും ഇത് വലിയ കുഴപ്പമുണ്ടാക്ക്കാറില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ ഇത് ഭീകരമാകാറുണ്ടുതാനും. പ്രത്യേകിച്ചും ലിവർ, കിഡ്നി എന്നിവയുമായി ബന്ധപ്പെട്ട ചില രോഗങ്ങളിൽ. അത്തരം ചില രോഗങ്ങൾ ഏതെന്നു നോക്കാം:

1 . യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ

മൂത്രനാളിയിൽ അമിതമായി ബാക്ടീരിയ വളരുമ്പോഴാണിത് ഇണ്ടാകുന്നത്. ഇത് മൂത്രത്തിന് ഇത്തരം മണം ഉണ്ടാക്കിയേക്കാം. ഇത് കൊടുത്താൽ വളരെ അപകടം ഉണ്ടാക്കുന്ന ഒരു രോഗമാണ്. മൂത്രനാളിയുടെ സ്ഥായിയായ നാശത്തിനുവരെ ഇത് കാരണമായേക്കാം. ആന്റിബയോട്ടിക്കുകൾ ഇതിനു ഫലപ്രദമാണ്.

2 . യോനിയിലെ അണുബാധ:

യോനിയിലുണ്ടാകുന്ന ചില ഗുരുതര അണുബാധയുടെ ഫലമായും മൂത്രത്തിന് മീൻ മണം ഉണ്ടാകാം. പലപ്പോഴും ലൈംഗികബന്ധവുമായി ഇതിനു അടുത്ത ബന്ധമുണ്ടാകും. യോനിയിൽ പുകച്ചിൽ, ലൈംഗികബന്ധത്തിലെ വേദന തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ ആദ്യം ഇത് കാണിച്ചേക്കാമെങ്കിലും ഗുരുതരമായാൽ വളരെ അപകടം നിറഞ്ഞതാണ് ഈ രോഗവും.

3 . ഫിഷ് ഓഡർ സിൻഡ്രോം

ട്രൈമേതൈലമിന്യൂറിയ (Trimethylaminuria ) എന്നറിയപ്പെടുന്ന അസുഖമാണിത്. ഇത് ഉണ്ടാകുന്നവർക്ക് മൂത്രത്തിന് മാത്രമല്ല, ശരീരം മുഴുവൻ മൽസ്യ ഗന്ധമുണ്ടാകും. തുപ്പൽ, വിയർപ്പ്, മൂത്രം എന്നിവയ്ക്കൊക്കെ കടുത്ത മത്സ്യഗന്ധമുണ്ടാകും. പലപ്പോഴും ജനിതക തകരാറിലൂടെയാണ് ഈ അസുഖം ബാധിക്കുക. അതുകൊണ്ടുതന്നെ തലമുറകളിലേക്ക് ഇത് പകരാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ജനിതക ചികിത്സകൾ മാത്രമേ ഫലപ്രദമാകാറുള്ളൂ. ട്രൈമീതൈലമിൻ എന്ന രാസവസ്തു അധികമടങ്ങിയ ഭക്ഷണങ്ങൾ, ചില മൽസ്യങ്ങൾ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുന്ന ആളുകളിൽ ഈ സിൻഡ്രോം ജനിതകപരമല്ലാതെയും ഉണ്ടാകാറുണ്ട്.

4 . കിഡ്‌നിയിലെ പ്രശ്നങ്ങൾ:

ഇതും മൂത്രത്തിന് മത്സ്യഗന്ധം ഉണ്ടാക്കുന്നു. കിഡ്‌നിയുടെ അനാരോഗ്യം പ്രകടമാകുന്നത് ചില ശാരീരിക ലക്ഷണങ്ങളിലൂടെയാണ്. എന്തൊക്കെ ലക്ഷണങ്ങളാണ് കിഡ്‌നി അപകടത്തിലാണ് എന്നതിന്റെ സൂചനകളായി കാണിയ്ക്കുന്നത് എന്ന് നോക്കാം.

പുറം വേദന

പുറം വേദനകളെല്ലാം കിഡ്‌നി പ്രശ്‌നത്തിലാണ് എന്നതിന്റെ സൂചനകള്‍ അല്ല. എന്നാല്‍ നട്ടെല്ലിന് മുകളിലായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്‌നി പ്രശ്‌നത്തിലാണ് എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. കിഡ്‌നി സ്റ്റോണ്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷന്‍ എന്നിവയാണ് അസഹനീയമായ പുറംവേദനയിലൂടെ പ്രകടമാകുന്നത്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങളും കിഡ്‌നിയെ പ്രശ്‌നത്തിലാക്കുന്നു എന്നതിന്റെ സൂചനയാണ്. രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനുള്ള കിഡ്‌നിയുടെ ശേഷം ഇല്ലാതാവുന്നതിന്റെ ഫലമായി രക്തം ദുഷിച്ച രക്തമായി മാറുകയും ഇത് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ശരീരത്തിലെ നീര്

കൈകാലുകളിലും മുഖത്തും നീര് കാണപ്പെടുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തില്‍ രക്തം കുറയുകയും മാലിന്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നതിന്റെ സൂചനയാണ്.

അമിത ക്ഷീണം

അമിതമായ ക്ഷീണമാണ് മറ്റൊരു പ്രശ്‌നം. അമിതമായ ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ചുവന്ന രക്താണുക്കള്‍ കുറയുകയും കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതിരിയ്ക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതും കിഡ്‌നിയുടെ പ്രവര്‍ത്തനവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ശ്വാസകോശത്തില്‍ മാലിന്യങ്ങള്‍ അടിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതാകട്ടെ കിഡ്‌നിയ്ക്ക് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള കഴിവില്ലാത്തതിന്റെ ഫലമായി സംഭവിയ്ക്കുന്നതാണ്

മൂത്രത്തിലെ വ്യത്യാസങ്ങള്‍

മൂത്രത്തില്‍ വ്യത്യാസം കാണുന്നതും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ കാണിയ്ക്കുന്ന ഒന്നാണ്. മൂത്രത്തില്‍ രക്തത്തിന്റെ അംശവും വിളര്‍ച്ച ബാധിച്ചതു പോലുള്ള മൂത്രവും എല്ലാം കിഡ്‌നി തകരാറിലാണ് എന്ന് സൂചിപ്പിക്കുന്നു

വായില്‍ ലോഹരുചി

വായില്‍ ലോഹ രുചി അനുഭവപ്പെടുന്നതും ഗൗരവതരമായി എടുക്കേണ്ട ഒന്നാണ്. മാത്രമല്ല ചിലര്‍ക്ക് രക്തത്തിന്റെ രുചിയും വായില്‍ അനുഭവപ്പെടും.

ചണ്ഡിഗഢിലും ജാഗ്രത; എയർ സൈറൺ മുഴങ്ങി, ജനങ്ങൾ പുറത്തിറങ്ങരുത്

ഡൽഹി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി. ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോ​ഗിക പേജ് വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം ഇന്നലെ വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ അതിനെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.

സംഘര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ സാംബയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ ഇവിടേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.

വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

നര്‍ഗീസ് ബീഗം എന്ന സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂഞ്ചില്‍ ഗ്രാമങ്ങളില്‍ വീണ്ടും പാക്ക് ഷെല്ലിങ് നടന്നതായും വിവരമുണ്ട്.

പാകിസ്ഥാന്‍ ഭാഗത്തുന്നിനുണ്ടായ ഷെല്ലിങ്ങിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. കശ്മീരിന് പുറമെ പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളിലും അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയേണ്ടെന്ന് വരന്റെ വീട്ടുകാർ, പോലീസ് സ്റ്റേഷനിൽ ചർച്ച; വിവാഹത്തെ തലേന്ന് പിന്മാറി വധു

ഹരിപ്പാട്: വിവാഹത്തിന് സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള തീരുമാനത്തെ വരന്റെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം നടന്നത്.

ഇന്നലെ ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ ചർച്ച നടക്കുന്നതിനിടെ പെൺകുട്ടി വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

വിവാഹത്തിനായി 15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വാങ്ങിയത്. എന്നാൽ ഇതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന രീതിയില്‍ വരന്റെ വീട്ടുകാര്‍ സംസാരിച്ചെന്നാണ് പെൺവീട്ടുകാരുടെ ആരോപണം. വിവാഹത്തിനു മൂന്നുദിവസം മുന്‍പ് വധുവിന്റെ വീട്ടില്‍ ഹല്‍ദി ആഘോഷത്തിനിടെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ ‘പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ’ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ട്.

തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കൾ പോലീസിൽ ഇത് സംബന്ധിച്ച പരാതി നൽകുകയായിരുന്നു. ചര്‍ച്ചയില്‍ വിവാഹത്തിനു സമ്മതമാണെന്ന് വരനും ബന്ധുക്കളും അറിയിച്ചു. എന്നാല്‍, ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു താത്പര്യമില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടി.

രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വരന്റെ വീട്ടുകാര്‍ തന്റെ കൈയില്‍ നിന്ന് നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. അതും നിശ്ചയത്തിനു ചെലവായ രണ്ടരലക്ഷം രൂപയും കല്യാണ ഒരുക്കത്തിനു ചെലവായ തുകയും മടക്കി നൽകാൻ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ഇരുവരുടെയും വീട്ടുകാരുമായി സംസാരിച്ചെന്നും പെൺകുട്ടി പിന്മാറിയാൽ അതനുസരിച്ചുള്ള തീരുമാനമെടുക്കുകയായിരുന്നെന്നും കരീലക്കുളങ്ങര എസ്എച്ച്ഒ അറിയിച്ചു.

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ് 53കാരി മരിച്ചു. ആലപ്പുഴ ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയാണ് ശാന്തമ്മ. വിവാഹ ഓട്ടം പോയി തിരികെ വരികയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗമാണ് വൈദ്യുതി പോസ്റ്റിലെ കേബിളിൽ കുരുങ്ങിയത്. തുടർന്ന് മുന്നോട്ടു പോയപ്പോൾ കേബിൾ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു.

ഈ സമയം മറ്റു തൊഴിലാളികളോടൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഉടൻ തന്നെ ഓടിക്കൂടിയവരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വൈദ്യുതപോസ്റ്റ് തടി ഉപയോഗിച്ച് ഉയർത്തിയാണ് ശാന്തമ്മയെ പുറത്തെടുത്തത്. പിന്നാലെ ഇടപ്പോണിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട വിവരമറിഞ്ഞ് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഭർത്താവ് :വിജയൻ. മക്കൾ: വിശാൽ വിജയൻ, വിദ്യ വിജയൻ, ആവണി. മരുമകൾ: മഞ്ജിമ.

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വരും. വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

എസ്എസ്എല്‍സിയോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം വൈകിട്ട് നാലു മണി മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെയും ഫലമറിയാം.

https://pareekshabhavan.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in

കൂടാതെ എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.

ഈ വര്‍ഷം ആകെ 4,27,021 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യം ഒരുക്കും. കഴിഞ്ഞ വർഷം 99.69 ആയിരുന്നു എസ്എസ്എൽസി പരീക്ഷയിലെ വിജയ ശതമാനം.

അതേസമയം സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണില്‍ പ്രസിദ്ധീകരിക്കും എന്നും മന്ത്രി പറഞ്ഞു.

2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മേയ് 20 ആണ് അവസാന തീയതി. പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിനു യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനുമായി മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിച്ചതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവും എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വർധിപ്പിക്കും.

കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവാണ് അനുവദിച്ചത്. എന്നാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഇല്ല.

കൂടാതെ 2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023-234 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേര്‍ന്ന 111 ബാച്ചുകളും 2024-25 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 138 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

ക്വറ്റ പിടിച്ചെടുത്ത് ബിഎൽഎ, ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐ

ന്യൂഡൽഹി ∙ ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘർഷവും.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സായുധ സംഘടന പിടിച്ചെടുത്തെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കുറച്ചു ദിവസങ്ങളായി ബിഎല്‍എ പാക്കിസ്ഥാൻ സൈന്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയായിരുന്നു.

ചൊവ്വാഴ്ച ബിഎല്‍എ നടത്തിയ ആക്രമണത്തിൽ പത്ത് പാക്ക് സൈനികര കൊല്ലപ്പെട്ടിരുന്നു.

അതേ സമയം ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാക്കിസ്ഥാൻ ഏറെ കാലമായി ശ്രമിച്ചുവരികയാണ്.

പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയിൽ ബിഎൽഎയും ആക്രമണം കടുപ്പിക്കുകയായിരുന്നു.

ഇതിനിടെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ സർക്കാരിനെതിരെ തെരുവിലിറങ്ങിയിട്ടുണ്ട്.

പാകിസ്ഥാനിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെ ലാഹോറിലാണ് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്.

ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. അതേസമയം, ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പാക്കിസ്ഥാൻ പ്രളയഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

പാകിസ്ഥാനിൽ നിന്നും പ്രമുഖർ ജീവനുംകൊണ്ടോടുന്നു, ചേക്കേറുന്നത് ​ഗൾഫ് രാജ്യങ്ങളിലേക്ക്; ഇതുവരെ പറന്നത് മൂന്നു വിമാനങ്ങൾ

കറാച്ചി: പാകിസ്ഥാനിൽ നിന്നും പ്രമുഖർ പലായനം ചെയ്യുന്നതായി റിപ്പോർട്ട്. ഇന്ത്യ – പാക് സംഘർഷത്തിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോ​ഗസ്ഥർ അടക്കമുള്ളവർ പാകിസ്ഥാൻ വിട്ട് സുരക്ഷിത രാജ്യങൾ തേടുന്നത്.

ഇന്ത്യയുടെ പ്രത്യാക്രമണവും ബലൂച് വിമാചോന പോരാളികളുടെ പോരാട്ടവും കൂടാതെ പാക് സൈന്യത്തിലെ ആഭ്യന്തര പ്രശ്നങ്ങളും രാജ്യത്തിന്റെ സമാധാന അന്തരീക്ഷം താറുമാറാക്കിയതോടെയാണ് ഉന്നതർ ജീവനും കൊണ്ട് പാകിസ്ഥാനിൽ നിന്നും രക്ഷപെടുന്നത്.

പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ നിന്നും ഉന്നതരുമായി ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇസ്ലാമാബാദിൽ നിന്ന് അബുദാബിയിലേക്കാണ് ഒരു വിമാനം പറന്നത്.

ലാഹോറിൽ നിന്ന് ബഹ്റൈനിലേക്കും ഒരു വിമാനം പറന്നു. മറ്റൊരു വിമാനം ബലൂച് തലസ്ഥാനമായ ക്വറ്റയിൽ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും; പ്രതിരോധിച്ച് ഇന്ത്യൻ സേന; ഒരു സ്ത്രീ കൊല്ലപ്പെട്ടു

0

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. ഇന്നലെ വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ അതിനെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.

സംഘര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ സാംബയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ ഇവിടേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.

വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

നര്‍ഗീസ് ബീഗം എന്ന സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂഞ്ചില്‍ ഗ്രാമങ്ങളില്‍ വീണ്ടും പാക്ക് ഷെല്ലിങ് നടന്നതായും വിവരമുണ്ട്.

പാകിസ്ഥാന്‍ ഭാഗത്തുന്നിനുണ്ടായ ഷെല്ലിങ്ങിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. കശ്മീരിന് പുറമെ പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളിലും അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ അട്ടിമറി നീക്കം

ലാഹോർ: പാകിസ്ഥാനിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ പാക് സൈനിക മേധാവി അസിം മുനീറിനെതിരെ രാജ്യത്ത് നിന്ന് തന്നെ പ്രതിഷേധം ഉയരുകയാണ്.

പാക് സൈനിക മേധാവിയെ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. യുദ്ധവെറിയനായ സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുവെന്നാണ് വിവരം.

പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങൾക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ നിലവിലെ വിലയിരുത്തൽ. ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ തന്നെ അട്ടിമറി നീക്കം നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നേരത്തെ അസിം മുനീർ നടത്തിയ വർഗീയ പരാമർശങ്ങളും പഹൽഗാം ഭീകരാക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീർ എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

പാക് സൈനിക മേധാവിയുടെ പ്രസ്താവന തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.