web analytics

മിഷൻ സക്സസ്; അതിർത്തി കടക്കുന്നവരെ വിരട്ടി ഓടിക്കാൻ തേനീച്ചപ്പട; നുഴഞ്ഞുകയറ്റം കുറഞ്ഞു

കൊല്‍ക്കത്ത: അതിർത്തിയിലെ അനധികൃത നുഴഞ്ഞുകയറ്റം തടയാൻ തേനീച്ച വളർത്തലുമായി അതിർത്തിസംരക്ഷണ സേന. Border Security Force with beekeeping to prevent illegal infiltration along the border

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന 46 കിലോമീറ്റർ ദൂരമാണ് ബിഎസ്എഫ് തേനീച്ച കൂടുകള്‍ സ്ഥാപിച്ചത്. ബിഎസ്എഫിന്റെ 32-ാം ബെറ്റാലിയന്‍ ആണ് ഇവിടെ അതിര്‍ത്തിക്ക് കാവൽ നിൽക്കുന്നത്.

ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 46 കിലോമീറ്റര്‍ വേലിയിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്. ഇതോടെ, നേരത്തെ ദിനേനയെന്നോണമുണ്ടായിരുന്ന നുഴഞ്ഞുകയറ്റം കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. 

കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബര്‍ മുതലാണ് തേനീച്ചക്കൂട് സ്ഥാപിക്കാന്‍ ആരംഭിച്ചതെന്ന് 32-ാം ബെറ്റാലിയന് നേതൃത്വം നല്‍കുന്ന കമാന്‍ഡന്റ് സുജീത് കുമാര്‍ പറഞ്ഞു.

ബംഗ്ലാദേശികള്‍ വേലി മുറിച്ച് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നതിന് തടയിടാന്‍ വഴികള്‍ തേടിയതിന് ഒടുവിലാണ് ഇത്തരമൊരു ആശയം ശ്രദ്ധയില്‍പ്പെട്ടതെന്ന് സുജീത് കുമാര്‍ പറഞ്ഞു. 

കാലിക്കടത്തടക്കം നേരത്തെ അതിര്‍ത്തിവഴി നടത്തിയിരുന്നു. തേനീച്ചകളെ സ്ഥാപിച്ചതോടെ ഇത് ഏതാണ്ട് ഇല്ലാതായെന്നാണ് ബി.എസ്.എഫ്. സാക്ഷ്യപ്പെടുത്തുന്നത്.

ഇപ്പോള്‍ മറ്റ് യൂണിറ്റുകളില്‍നിന്നും ആളുകള്‍ ഈ രീതി പഠിക്കാന്‍ വരുന്നുണ്ടെന്ന് കമാന്‍ഡന്റ്‌ സുജീത് കുമാര്‍ പറഞ്ഞു. വിരമിച്ചാല്‍ ജവാന്മാര്‍ക്ക് തേനീച്ച വളര്‍ത്തല്‍ വരുമാനമാര്‍ഗമായി സ്വീകരിക്കാന്‍ കൂടെ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചതോടെ അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും ശല്യത്തില്‍ കുറവുണ്ടെന്ന് നാട്ടുകാരും പറയുന്നു.

വൈബ്രന്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ബി.എസ്.എഫ്. അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴില്‍നൈപുണി പരിശീലനവും നല്‍കുന്നുണ്ട്. 

തയ്യല്‍, ബാങ്കിങ്, പാചകം, അഗര്‍ബത്തി നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. കദിപുര്‍ ഔട്ട്‌പോസ്റ്റിന് സമീപം സ്ത്രീകള്‍ നടത്തുന്ന ബേക്കറി ആരംഭിച്ചു. 

12 പേര്‍വരെ ഉള്‍പ്പെടുന്ന ഓരോ ബാച്ചിന് 10 ദിവസമാണ് തയ്യല്‍ പരിശീലനം നല്‍കുന്നത്. ബി.എസ്.എഫിന്റെ തയ്യല്‍ക്കാരാണ് പരിശീലകര്‍.

ഇതിനെല്ലാം പുറമേ, പൂ കൃഷിയും മത്സ്യക്കൃഷിയും ബി.എസ്.എഫ്. നടത്തുന്നുണ്ട്. കൂണ്‍ കൃഷി ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇത്തരത്തില്‍ കൃഷിചെയ്യുന്ന കൂണ്‍ ജവാന്മാരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗ്രാമീണരെ സ്വയം പര്യാപ്തരാക്കി, അതിര്‍ത്തി കടന്നുള്ള കള്ളകടത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പണ്‍ ജിമ്മുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്ത്രീകള്‍ക്ക് വേണ്ടി ശൗചാലയങ്ങള്‍ ആരംഭിച്ചു. 

മോഡല്‍ 32 എന്ന പേരിലാണ് ബി.എസ്.എഫ്. 32-ാം ബെറ്റാലിയന്റെ പദ്ധതികളെ അറിയപ്പെടുന്നത്. സേനയില്‍ തദ്ദേശീയര്‍ക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നതിന്റേയും ഗ്രമീണരുടെ കൂടെ പങ്കാളിത്തം ഉറപ്പുവരുത്തി അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

Related Articles

Popular Categories

spot_imgspot_img