അങ്കോല: ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താൻ ബൂം എക്സാവേററർ എത്തി. ഇതോടെ അറുപത് അടി താഴ്ചയിൽ തിരയാൻ സാധിക്കും. അൽപ സമയത്തിനകം തിരച്ചിൽ തുടങ്ങാൻ ആകുമെന്നാണ് പ്രതീക്ഷ. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാൽ ദൗത്യത്തിന്റെ ഭാഗമാകും.Boom Excavator arrives to find Arjun missing in Shiroor
ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ കിട്ടിയിരുന്നു..
നദിയിൽ അടിയോഴുക്ക് ശക്തമായതിനാൽ ഇന്നലെ സ്‌കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചിൽ നടത്താൻ ആയിരുന്നില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുണ്ട്.പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. നോയിടയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോട്വയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്.