ഗാസയിൽ തകർന്നത് ക്രിസ്ത്യൻ രൂപതയുടെ ആശുപത്രി. ജറുസലേം എപ്പിസ്‌കോപ്പല്‍ രൂപതയുടേതാണ് തകർന്ന അൽ അഹ്ലി ആശുപത്രി.

പാലസ്തീൻ : ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഗ്രൂപ്പുകളിലൊന്നായ ആംഗ്ലിക്കൻ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ തകർത്തത്.ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ ​ഗാസാ സിറ്റിയിൽ പ്രവർത്തിക്കുന്ന ഏക ആശുപത്രിയാണ് അൽ-അഹ്‌ലി. 80 കിടക്കകളുള്ള ആശുപത്രിയിൽ ഒരു മാസം ഏകദേശം 3,500 ഔട്ട്‌പേഷ്യന്റസ് എത്താറുണ്ടെന്ന് അൽ-അഹ്‌ലി നടത്തുന്ന ആംഗ്ലിക്കൻ കമ്മ്യൂണിയന്റെ പ്രാദേശിക ശാഖയായ ജറുസലേം രൂപതയുടെ വെബ്‌സൈറ്റ് പറയുന്നു. പ്രതിമാസം 300 ശസ്ത്രക്രിയകളും ഏകദേശം 600 റേഡിയോളജിക്കൽ പരിശോധനകളും ആശുപത്രി കൈകാര്യം ചെയ്യുന്നു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ആശുപത്രി തുടർന്ന് പ്രവർത്തിപ്പിക്കാനാകുമോയെന്ന് അറിയില്ലെന്ന് രൂപതയുടെ അമേരിക്കൻ ധനസമാഹരണ വിഭാഗത്തിന്റെ തലവൻ എലീൻ സ്പെൻസർ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. പാലസ്തീൻ- ഇസ്രയേൽ സമാധാനം പുനസ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പയും ആംഗ്ലിക്കൻ സഭയും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളും ആഹ്വാനം ചെയ്ത ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിവസമായിരുന്നു ചൊവ്വാഴ്ച്ച. അന്നേ ദിനമാണ് സഭയുടെ ഇസ്രയേൽ ആശുപത്രി തകർത്തത്.

ആശുപത്രി ആക്രമണത്തെ തുടർന്ന് ജറുസലേം രൂപത ബുധനാഴ്ച ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ആക്രമണത്തെ തുടർന്ന് ക്രിസ്ത്യൻ രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ സമാധാനം പുനസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം പ്രവർത്തിക്കണമെന്ന് ആവിശ്യപ്പെട്ടു.ജറുസലേം രൂപതയുടെ വെബ്സൈറ്റ് പ്രകാരം 1882 ലാണ് ആശുപത്രി സ്ഥാപിതമായത്. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ ആരോ​ഗ്യ പദ്ധതികൾ ഇപ്പോഴും തുടരുന്നു. കൂടാതെ സമീപ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകൾക്ക് സൗജന്യ വൈദ്യസഹായവും ഭക്ഷണവും നൽകുന്നുണ്ട്. മുസ്ലീം മതവിഭാ​ഗക്കാരായ പാലസ്തീൻ പൗരൻമാർക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആശുപത്രിയായിരുന്നു അൽ-അഹ്‌ലി.അടുത്ത മാസം ആശുപത്രിയിൽ പുതിയ കീമോതെറാപ്പി സെന്റർ തുറക്കാനിരിക്കുകകയാണ് മാനേജ്മെന്റ് അറിയിച്ചു.

 

Read Also :ഇരയിൽ നിന്നും വേട്ടക്കാരനായി ഇസ്രയേൽ. ആശുപത്രിയിലെ മിസൈൽ ആക്രമണം പൊറുക്കില്ലെന്ന് ലോകം. അമേരിക്കൻ പ്രസിഡന്റ് ജോ ബേഡന്റെ ഇസ്രയേൽ യാത്രയെ നാണം കെടുത്തി ​ഗാസ ആശുപത്രി ആക്രമണം.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img