web analytics

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ പബ്ലിക് സ്‌കൂൾ, സർവോദയ വിദ്യാലയം തുടങ്ങി സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്.

സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്‌കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡുകളും പൊലീസും ചേർന്ന് പരിശോധന തുടരുകയാണ്. ഇന്ന് രാവിലെ വിദ്യാർഥികളടക്കം എത്തിയതിന് പിന്നാലെയാണ് സ്കൂളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ബോംബ് ഭീഷണിയാണ്. എന്നാൽ എവിടെ നിന്നാണ് ഭീഷണി വരുന്നതെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

വിദേശത്ത് നിന്നുള്ള ഐപി അഡ്രസ് അടക്കം ഉപയോഗിച്ചാണ് ഭീഷണി മെയിലുകൾ എത്തുന്നത്. ഒരേസമയത്താണ് സ്‌കൂളുകളിലേക്ക് ഇവ വരുന്നതെന്നാണ് റിപ്പോർട്ട്.

നേരത്തേ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ച ചിലരെ പൊലീസ് പിടികൂടിയിരുന്നു. പക്ഷേ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല.

വിജയ്‌യുടെ ചെന്നൈ വസതിയില്‍ യുവാവ് അതിക്രമിച്ച് കയറി

ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ യുവാവ് അതിക്രമിച്ച് കയറി. 24 വയസ്സുള്ള യുവാവാണ് വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയത്.

സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് പറയുന്നു. ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്.

വിജയ് ഉടന്‍ തന്നെ യുവാവിനെ താഴേക്ക് ഇറക്കി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

മധുരാന്തകം സ്വദേശിയായ രാജയുടെ മകനായ അരുണ്‍ എന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചികിത്സയ്ക്കായി കിഴ്‌പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈ കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നിട്ടും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിച്ചുവെന്നും, വീടിന്റെ ടെറസ് ശ്രദ്ധിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്നും അധികൃതര്‍ അന്വേഷിച്ചു വരികയാണ്.

അതെസമയം വിജയ് ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary: Bomb threat in Delhi schools creates panic as DPS Dwarka, Krishna Model Public School, and Sarvodaya Vidyalaya receive threat messages. Students and staff were immediately evacuated as precautionary measures.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img