സംസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് വയനാട് കളക്‌ട്രേറ്റില്‍

വയനാട്: വയനാട് കളക്ടറേറ്റിനു നേരെ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഔദ്യോഗിക മെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയത്. എന്നാൽ കുറച്ച് സമയം മുമ്പാണ് മെയില്‍ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി.

എന്നാൽ സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളില്‍ വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

അതേസമയം തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ പരിശോധന നടത്തിയവർക്ക് നേരെ തേനീച്ചകളുടെ ആക്രമണം ഉണ്ടായി. സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒവിയ്ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

ഇ മെയില്‍ വഴി തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇതേ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.

പരിശോധനക്കിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. പരിശോധന ആരംഭിച്ചതോടെ ജീവനക്കാര്‍ മുഴുവന്‍ പുറത്താണ് നിന്നിരുന്നത്. ഇവര്‍ക്കിടയിലേക്ക് ആണ് തേനീച്ച കൂട് ഇളകി വീണത്. ഇതോടെ ജീവനക്കാർക്കും തേനിച്ചയുടെ കുത്തേറ്റു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

Related Articles

Popular Categories

spot_imgspot_img