തിരുവനന്തപുരം: കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. കച്ചവടക്കാരാണ് ബോംബ് അടങ്ങിയ കവർ കണ്ടെത്തിയത്. ഉടൻ തന്നെ കഴക്കൂട്ടം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.(Bomb Found in Kulathoor Market)
തുടർന്ന് കഴക്കൂട്ടം പൊലീസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ബോംബ് നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി. സിസിടിവികള്‍ പരിശോധിച്ച് ബോംബ് സൂക്ഷിച്ചവർ ആരെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ.
Read Also: വീണ്ടും കുവൈറ്റിൽ തീപിടുത്തം; ഫര്‍വാനിയയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല