ഇങ്ങനെ ചെയ്താല്‍ കൈയും കാലും തളരും. മരണം വരെ സംഭവിച്ചേക്കാം

കുറച്ച് ദിവസം ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരം മെലിയും എന്ന കാരണത്താല്‍ പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. സത്യത്തില്‍ ഇത് ശരീരത്തിന് ഗുണമല്ല, മറിച്ച് ദോഷം ചെയ്യുകയാണെന്ന് എത്രപേര്‍ക്കറിയാം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ആവശ്യമാണ്. അതിനായി പ്രധാനമായും അന്നജത്തെയാണ് ആശ്രയിക്കുന്നത്. ധാന്യാഹാരം, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയിലൊക്കെയുള്ള ഗ്ലൂക്കോസ് പട്ടിണി കിടക്കുമ്പോള്‍ ലഭിക്കാതെയാവും. ശരീരത്തിന് റിസര്‍വ് സ്റ്റോക്കായി കരളിലും മസിലിലും സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിലെത്തിക്കേണ്ടതായും വരുന്നു. എട്ട് മണിക്കൂര്‍ ഫാസ്റ്റിങ്ങുകൊണ്ട് തന്നെ കരളിലെ ഗ്ലൂക്കോസിനെ ശരീരം ഉപയോഗിച്ച് തീര്‍ക്കും. ആ സമയത്ത് ശരീരത്തില്‍ പുതുതായി ഗ്ലൂക്കോസ് ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഈ സമയത്ത് ശരീരത്തിലെ കൊഴുപ്പ് ഉപയോഗിച്ച് ഗ്ലൂക്കോസ് ഉണ്ടാക്കുകയും ചെയ്യുന്നു.
ഭക്ഷണം ഒഴിവാക്കിക്കൊണ്ട് തടി കുറയ്ക്കാനുള്ള ശ്രമം തുടരുമ്പോള്‍ ഊര്‍ജത്തോടൊപ്പം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയ്ക്കും കാരണമാവാം. ദീര്‍ഘകാലം ഇങ്ങനെ നീങ്ങിയാല്‍ അത് വിളര്‍ച്ച, മസിലുകളുടെ ബലക്ഷയം, പ്രതിരോധശേഷി കുറയല്‍, വയറിളക്കം, നിര്‍ജ്ജലീകരണം, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയിലേക്കും നീങ്ങാം. ചിലപ്പോള്‍ ജീവനുതന്നെ അപകടകരമായി മാറാം.

 

ചെറിയ പ്ലേറ്റുകള്‍ ഉപയോഗിക്കുക: ഭക്ഷണം കഴിക്കാന്‍ എല്ലായ്പ്പോഴും ചെറിയ പ്ലേറ്റുകള്‍ ഉപയോഗിക്കുക. ആ പാത്രത്തിന്റെ പകുതിയില്‍ പച്ചക്കറി സാലഡുകളും ബാക്കി പകുതിയില്‍ അന്നജവും പ്രോട്ടീനും ആയിരിക്കണം.

ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക: സ്വന്തമായി ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഊര്‍ജമൂല്യമുള്ള ഭക്ഷണവും കൊഴുപ്പുകളും ഒഴിവാക്കാം. സാലഡുകള്‍ക്കും പച്ചക്കറികള്‍ക്കും പ്രാധാന്യം നല്‍കി ഇഷ്ടഭക്ഷണം തയ്യാറാക്കുകയുമാവാം.

സ്നാക്ക്സ് കോട്ടേജ് ആക്കി മാറ്റരുത്: വയറിനെ സ്നാക്ക്സ് കോട്ടേജ് ആക്കി മാറ്റരുത്. ആരോഗ്യകരമായ ഭക്ഷണം മാത്രം തിരഞ്ഞെടുക്കുക. പഴങ്ങളും പച്ചക്കറികളും ചേര്‍ത്തവ ഇടവേളകളില്‍ കഴിക്കുക. ധാരാളം വെള്ളവും കുടിക്കുക.

അളവറിഞ്ഞ് കഴിക്കണം: ചെറിയ സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം വിളമ്പുക. കൂടുതല്‍ ഭക്ഷണം ഡൈനിങ് ടേബിളില്‍ വയ്ക്കാതിരിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഉള്ളംകൈയില്‍ കൊള്ളാവുന്നത്ര, അന്നജം അടങ്ങിയ ഭക്ഷണം ഒരു കൈനിറച്ച്, പച്ചക്കറികള്‍ രണ്ട് കൈനിറയെ, നൂറ് ഗ്രാമോളം പഴങ്ങള്‍, തള്ളവിരലില്‍ കൊള്ളാവുന്നത്രയും ഗുണമേന്‍മയുള്ള കൊഴുപ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഒപ്പം കൊഴുപ്പ് കുറഞ്ഞ പാലും.

നന്നായി ഉറങ്ങാം: ഉറക്കം കുറഞ്ഞാല്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിക്കാനും അമിതമായി ആഹാരം അകത്താക്കാനും കാരണമാകും. അതുപോലെതന്നെ ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മന്ദഗതിയിലാക്കും. അതുകൊണ്ട് നല്ല ഉറക്കം പ്രധാനമാണ്.

യാഥാര്‍ത്ഥ്യം മനസിലാക്കുക: ശരീരഭാരം കുറയ്ക്കല്‍ സാവധാനത്തിലുള്ള പ്രവര്‍ത്തനമാണ് എന്ന് തിരിച്ചറിയണം. ഒരു ആഴ്ചകൊണ്ട് 500 ഗ്രാം കുറയ്ക്കാന്‍ സാധിച്ചാല്‍ തന്നെ അത് നേട്ടമായി കാണണം. ദീര്‍ഘനാളത്തെ പരിശ്രമം കൊണ്ട് പാര്‍ശ്വഫലങ്ങളില്ലാതെ ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാനാണ് ലക്ഷ്യമിടേണ്ടത്.

 

 

 

Also Read:ഉപ്പിന്റെ അളവ് ശരീരത്തെ ബാധിക്കുമോ?

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് ഒടിഞ്ഞു വീ​ണു; എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് വീ​ണ് എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​രാ​യ​മു​ട്ടം...

കൊല്ലത്ത് ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു....

കെഎസ്ആർടിസിക്ക് 103.10 കോടി

തിരുവനന്തപുരം: സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ...

Related Articles

Popular Categories

spot_imgspot_img