ഹൈദരാബാദില്‍ സ്ഫോടനശ്രമം; രണ്ടു ഭീകരര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ സ്ഫോടക വസ്തുക്കളുമായി രണ്ടു ഭീകരര്‍ പിടിയിൽ. സിറാജ് റഹ്മാന്‍(29) സയ്യിദ് സമീര്‍(28) എന്നിവരാണ് പിടിയിലായത്. ഇരുവരും ഐഎസ്ഐഎസ് ബന്ധമുള്ളവരെന്ന് പൊലീസ് അറിയിച്ചു.

ഹൈദരാബാദില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടർന്ന് ആന്ധ്ര ഇന്റലിജൻസും തെലങ്കാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റഹ്മാനെ പിടികൂടിയത്.

ആന്ധ്രാപ്രദേശിലെ വിഴിനഗരത്തിൽ നിന്നാണ് റഹ്മാനെ അറസ്റ്റ് ചെയ്തത്. തുടർന്ന് റഹ്മാൻ പോലീസിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിൽ നിന്നുള്ള സമീറിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളുടെ സ്ഥലത്ത് നിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയുൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേരും നിലവിൽ കസ്റ്റഡിയിലാണെന്നും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

കാറിനുള്ളിൽ കളിക്കാൻ കയറിയപ്പോൾ ഡോർ ലോക്കായി: നാലു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

കാറിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡോർ ലോക്കായി നാലു കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ആറുമുതൽ എട്ടു വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലാണ് അപകടം.

പ്രദേശത്തെ മഹിളാ മണ്ഡൽ ഓഫീസിന് സമീപം കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടികൾ. കാറിലിരുന്നതിനിടെ ഇവർ ഡോർ ലോക്ക് ചെയ്തു.

മാതാപിതാക്കൾ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മുൻപ് സമാന സംഭവത്തിൽ പ്രദേശത്ത് രണ്ടു കുട്ടികൾ മരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

Related Articles

Popular Categories

spot_imgspot_img