സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന റെഡ് അലർട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിൻവലിച്ചു. ഇന്നും നാളെയുമായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാൽ അതീവജാഗ്രത തുടരണമെന്ന നിര്‍ദേശം നൽകിയിട്ടുണ്ട്. ഇന്നു രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പും പിൻവലിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ തിങ്കളാഴ്ച വരെ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പുണ്ട്. സാധാരണയേക്കാൾ രണ്ടുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
Read More: അൽപം അയഞ്ഞു;പുത്തൻ ഡ്രൈവിങ് പരിഷ്കരണത്തിന് പുതിയ സർക്കുലർ; അതും ഇളവുകളോടെ; കൂടുതൽ അറിയാൻ