തലസ്ഥാനത്തെ ആദ്യ ബി.ജെ.പി മേയർ ആരാകും? സാധ്യതകൾ ഇങ്ങനെ
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടാനൊരുങ്ങുന്ന ബിജെപിയിൽ മേയർ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു.
ഡെപ്യൂട്ടി മേയർ സ്ഥാനം സ്ത്രീകൾക്ക് സംവരണമാണ് അതിനാൽ, ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകളാണ് ഉയരുന്നത്.
മുതിർന്ന ബിജെപി നേതാവും മുൻ ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖൻ.
സംസ്ഥാന സമിതി വി.വി. രാജേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
നാല് പതിറ്റാണ്ടിലേറെ നീണ്ട ഇടതുമുന്നണി കുത്തക തകർത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രപരമായ വിജയമാണ് ബിജെപി നേടിയിരിക്കുന്നത്.
ആകെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ഒരു സീറ്റുകൂടി വേണമെന്നതിനാൽ,
ഒരു സ്വതന്ത്രനെ കൂടി ഒപ്പം ചേർത്ത് 51 സീറ്റുകൾ ഉറപ്പാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ബിജെപി നേതൃത്വം.
ഈ വിജയം ജീവിതത്തിലെ നാഴികക്കല്ലാണെന്നും, മേയർ സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം പാർട്ടി നേതൃത്വം എടുക്കുമെന്നും ആർ. ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച വി.വി. രാജേഷും, മേയർ സ്ഥാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നായിരിക്കുമെന്ന് പ്രതികരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് ക്യാമ്പിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.
ചരിത്രത്തിലാദ്യമായി കോർപ്പറേഷൻ ഭരണം ലഭിച്ചതിന്റെ ആവേശം ബിജെപി ക്യാമ്പിൽ വ്യക്തമാണ്. എൻഡിഎയുടെ വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്താൻ സാധ്യതയുണ്ടെന്ന സൂചനകളും ഉയരുന്നുണ്ട്.
നാല് പതിറ്റാണ്ടായി കോട്ടപോലെ നിലനിന്ന തലസ്ഥാനത്തെ പരാജയം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി.
ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 29 സീറ്റുകൾ നേടിയ എൽഡിഎഫ് ഇനി കോർപ്പറേഷനിലെ പ്രധാന പ്രതിപക്ഷമായി മാറും.
English Summary
The BJP, which is set to govern the Thiruvananthapuram Corporation for the first time in history, has begun discussions on its mayoral candidate. Former IPS officer R. Sreelakha is likely to be considered for the deputy mayor’s post, while senior BJP leader and former district president V.V. Rajesh is a strong contender for the mayor’s position. With 50 out of 101 seats, the NDA emerged as the single largest bloc and is working to secure a simple majority. The result has shocked the LDF, which ruled the corporation for over four decades, while the UDF slipped to third place.
bjp-thiruvananthapuram-corporation-mayor-race
Thiruvananthapuram Corporation, BJP, NDA, mayor election, R Sreelakha, V V Rajesh, LDF setback, UDF, Kerala local body elections









