സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ ബിജെപി നേതാക്കൾ സന്ദർശിച്ചതായി റിപ്പോർട്ട്. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്. എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്നുമാണ് എസ് രാജേന്ദ്രൻ പ്രതികരിച്ചത്.
Read Also: പുഞ്ചിന് പഞ്ച് നടപടി; ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിലെടുത്ത് സൈന്യം