യുഎസിൽ പക്ഷിപനി പ്രതിസന്ധി അതിരൂക്ഷമാകുന്നു. എവിയൻ ഇൻഫ്ലുവൻസയുടെ വേരിയന്റ് ആയ പക്ഷിപ്പനി യുഎസിൽ 31 സംസ്ഥാനങ്ങളിൽ പടരുകയാണ്. മനുഷ്യരിലേക്കും ഇത് പടരാൻ തുടങ്ങിയത് വൻ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.
ഇതുവരെ നാലുപേർക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മുമ്പ് വളർത്തു കോഴികൾക്കും കാട്ടുപക്ഷികൾക്കും മാത്രമായി കണ്ടുവന്നിരുന്ന വൈറസ് ബാധ ഇപ്പോൾ 31 സംസ്ഥാനങ്ങളിലെ പൂച്ചകളിലും നായ്കളിലും വരെ കണ്ടെത്തിയിരിക്കുകയാണ്. വളർത്തു മൃഗങ്ങളുടെ ഉടമസ്ഥരിൽ ഇത് വൻ ആശങ്ക ഉയർത്തുന്നുണ്ട്.
വൈറസ് ഇതുവരെ 12 സംസ്ഥാനങ്ങളിലെ എലികൾ, കുറുക്കന്മാർ, സിംഹങ്ങൾ, അല്പാക്കകൾ പക്ഷികൾ തുടങ്ങിയവയെ ബാധിച്ചിട്ടുണ്ട്. പാൽ ഉൽപ്പന്നങ്ങൾക്ക് കേടുപാടുകൾ വരുത്തില്ലെന്ന് നേരത്തെ തന്നെ വിദഗ്ധർ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നെ കുറച്ചു മാസങ്ങളായി കറവപ്പശുക്കൾക്കിടയിൽ വൈറസ് അതിവേഗം പടർന്നു പിടിക്കുകയാണ്.
കയറി ഫാമുകളിൽ ഉടനീളം അണുബാധകൾ പടരുന്നുണ്ടെങ്കിലും രോഗബാധിതരും മരിച്ചവരുമായ മൃഗങ്ങളുടെ എണ്ണം ചിലയിടെത്തെങ്കിലും എണ്ണം കുറയുന്നത് ആശ്വാസത്തിന് വക നൽകിയിട്ടുണ്ട്.