ക്യാമറമാനെ ആക്രമിക്കുകയും ക്യാമറ നശിപ്പിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ ബിനു അടിമാലിയുടെ പ്രതികരണം ശ്രദ്ധേയമാവുകയാണ്. True tv എന്ന സോഷ്യൽ മീഡിയ ചാനലിലൂടെയാണ് ബിനു അടിമാലിയുടെ പ്രതികരണം.
ബിനു അടിമാലിയുടെ വാക്കുകൾ :
താൻ സ്റ്റാർ മാജിക്കിൽ എത്തുമ്പോഴാണ് ഈ വ്യക്തിയെ ആദ്യമായി കാണുന്നത്. അവിടെ ഫോട്ടോഗ്രാഫറായി എത്തിയതായിരുന്നു അയാൾ. താൻ സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളാണ് ഒരു ഫോട്ടോ ഇടാൻ പോലും തനിക്കറിയില്ല. എന്റെ പേജിന് റീച്ച് കൂട്ടാം എന്ന് പറഞ്ഞാണ് ഇയാൾ അടുത്തെത്തിയത്. ഇതനുസരിച്ച് അദ്ദേഹം എന്റെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്തുവന്നു. എന്നാൽ പിന്നീട് താൻ അറിയാതെ പല പ്രമോഷൻ വീഡിയോകളും പരസ്യങ്ങളും തന്റെ പേജിലൂടെഇയാൾ പബ്ലിഷ് ചെയ്തുവെന്നും അതിന് പണം വാങ്ങിയതായും ബിനു ആരോപിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജുകൾ ഇയാൾ കൈയടക്കി. പലപ്പോഴും പാസ്സ്‌വേർഡ് മാറ്റിയത് മൂലം തനിക്ക് പോസ്റ്റുകൾ ഇടാൻ സാധിക്കാതെ വന്നു.
കൊല്ലം സുധി മരിച്ച അവസരത്തിൽ താൻ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാൻ എത്തിയപ്പോൾ അതിന്റെ വീഡിയോ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യാം എന്ന് അയാൾ പറഞ്ഞു. എന്നാൽ അവനെ വിറ്റ് തനിക്ക് പണമുണ്ടാക്കേണ്ട എന്നാണ് താൻ പറഞ്ഞത്. എന്നാൽ പിന്നീട് താൻ അറിയാതെ താൻ സുധിയുടെ വീട്ടിലെത്തിയ സംഭവങ്ങൾ ഇയാൾ ക്യാമറയിൽ പകർത്തി. തന്റെ സുഹൃത്തിന്റെ യൂട്യൂബ് ചാനൽ വഴി പബ്ലിഷ് ചെയ്തു. ഇതിനെതിരെ താൻ പ്രതികരിച്ചു. ഇതേത്തുടർന്ന് ആ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. തുടർച്ചയായി ഇത്തരം കാര്യങ്ങൾ ചെയ്തതോടെയാണ് ഇയാളെ ഒഴിവാക്കാൻ താൻ തീരുമാനിച്ചത്. ഇതനുസരിച്ച് പാസ്സ്‌വേർഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈമാറ്റം ചെയ്തു. മൂന്നുവർഷമായി താൻ പണം നൽകിയിട്ടില്ല എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ താൻ പണം നൽകിയതിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ട്.
തന്റെ ഗൂഗിൾ പേയുടെ പാസ്സ്‌വേർഡ് പോലും ഇയാൾ ഒളിച്ചിരുന്ന മനസ്സിലാക്കി. താൻ അറിയാതെ തന്റെ പേജുകളിൽ പരസ്യങ്ങൾ ചെയ്തും അയാൾ വരുമാനം ഉണ്ടാക്കി. ക്യാമറ പോയവകയിൽ 9 ലക്ഷം രൂപ താൻ നൽകണമെന്നാണ് പറയുന്നത്. തന്റെ കയ്യിൽ പണമില്ല. വീട് വിറ്റ് താൻ ഇപ്പോൾ വാടകവീട്ടിലാണ് കഴിയുന്നത്. സുഖമില്ലാത്ത ഒരു മോൾ തനിക്കുണ്ട്. അവൾക്കു വേണ്ടിയാണ് തന്റെ ജീവിതം. ആ മോൾ സാക്ഷിയായി താൻ പറയുന്നു താൻ ഒന്നും ചെയ്തിട്ടില്ല. താൻ ഉപദ്രവിച്ചു എന്ന് പറയുന്ന ആളുടെ ദേഹത്ത് ഒരു പരുക്കും ഇല്ല. പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ വേദനസംഹാരി കഴിച്ചതിന്റെ വിശദാംശങ്ങൾ മാത്രമാണുള്ളത്. താൻ ക്യാമറ കൊണ്ട് അരി വാങ്ങുന്ന ആളാണ്. ആ താൻ ഒരിക്കലും ഒരു ക്യാമറയോട് അനാദരവ് കാണിക്കില്ല. ബിനു അടിമാലി പറയുന്നു.
റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് ബിനു അടിമാലിയുടെ മുൻ സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന നെഗറ്റീവ് കമന്‍റുകള്‍ക്ക് കാരണം ജിനേഷ് ആണെന്ന് ആരോപണം ഉയര്‍ത്തിയാണ് ആക്രമണം നടന്നത് എന്ന് ഇയാൾ പറയുന്നു. ബിനു അടിമാലിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്നും അത് ചോദിക്കാനും അനുരഞ്ജനത്തിന് വിളിച്ച് തന്നെ ആക്രമിച്ചുവെന്നാണ് ജിനേഷ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്. ഒപ്പം ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നു. ബിനു അടിമാലിക്ക് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്നതും കാര്യങ്ങള്‍ നോക്കിയതും ഞാനായിരുന്നുവെന്ന് ജിനേഷ് പറയുന്നു. ആശുപത്രിയില്‍ നിന്നും വീട്ടില്‍ കൊണ്ടാക്കിയത് ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം സുധിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. സുധിയുടെ വീട്ടില്‍ പോയപ്പോള്‍ ബിനു അടിമാലിക്ക് നടക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. സിംപതി കിട്ടാന്‍ വേണ്ടിയാണ് അത് ഉപയോഗിച്ചതെന്ന് ജിനേഷ് ആരോപിക്കുന്നു.