കോഴിക്കോട്: കൊടുവള്ളിയിൽ അപകടത്തിൽപ്പെട്ട് ബൈക്കിനു തീ പിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂർ സ്വദേശി ജാസിർ, ബാലുശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് ബൈക്കിന് തീപിടിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കൊല്ലങ്ങൽ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടം നടന്നത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനു പിന്നാലെ തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂർണമായും കത്തിയ നിലയിലായിരുന്നതിനാൽ സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.