web analytics

നിലവിൽ കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണമെന്ന് ബിജുക്കുട്ടന്‍, വിഡിയോ കാണാം

നിലവിൽ കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണമെന്ന് ബിജുക്കുട്ടന്‍, വിഡിയോ കാണാം

പാലക്കാട്: നടന്‍ ബിജുക്കുട്ടന്‍ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി പോകും വഴിയിലായിരുന്നു അപകടം. ബിജുക്കുട്ടന്റെ കാര്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും താരത്തിന് ഗുരുതരമായ പരുക്കുകള്‍ ഒന്നും സംഭവിച്ചില്ല.

അപകടത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശം പുറത്തിറക്കിയ ബിജുക്കുട്ടന്‍, തനിക്ക് ഒരു വിരലിലാണ് ചെറിയ പരുക്ക് പറ്റിയതെന്ന് വ്യക്തമാക്കി. “പാലക്കാട് വച്ചാണ് സംഭവം നടന്നത്. എനിക്കും കൂടെ ഉണ്ടായിരുന്ന സുധി മാധവിനും കാര്യമായ പരുക്കൊന്നുമില്ല. സുധി ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. മൂന്ന്–നാല് ദിവസത്തെ വിശ്രമം മതിയാകും,” എന്നാണ് താരം പറഞ്ഞത്.

വിപുലമായ രീതിയില്‍ സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ അറിയിച്ചതായി ബിജുക്കുട്ടന്‍ പറഞ്ഞു. “അത്രയധികം ഫോണ്‍ വിളികളും സന്ദേശങ്ങളും ലഭിച്ചതിനാലാണ് ഫെയ്‌സ്ബുക്ക് ലൈവ് നടത്തിയത്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു,” എന്നും താരം കൂട്ടിച്ചേര്‍ത്തു.

https://www.instagram.com/reel/DNZ9-D9zGxd/?igsh=czd6N254NjlkcWRx

അതേസമയം, അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും വേഗം കുറച്ച് സൂക്ഷ്മതയോടെ വാഹനം ഓടിക്കണമെന്ന് ബിജുക്കുട്ടന്‍ അഭ്യര്‍ഥിച്ചു. “ഞാന്‍ സ്പീഡില്‍ വാഹനം ഓടിക്കാറില്ല. ഡ്രൈവറോടും അത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വൈകിയെത്തിയാലും പ്രശ്നമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത്രയും നാളായി ഒരു കേസ് പോലുമില്ല. സുരക്ഷിതമായാണ് എല്ലായ്പ്പോഴും യാത്ര ചെയ്യുന്നത്,” എന്നും താരം വ്യക്തമാക്കി.

താരസംഘടനയുടെ തലപ്പത്ത് ഇനി പെൺമുഖങ്ങൾ; ‘അമ്മ’യിൽ പുതു ചരിത്രം; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

കൊച്ചി: മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ ഇനി വനിതാ മുഖങ്ങൾ. പ്രസിഡന്റായി ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷററായി ഉണ്ണി ശിവപാലും വിജയിച്ചു.

അമ്മയിൽ ആകെ 504 അംഗങ്ങളുണ്ടെങ്കിലും ഇത്തവണ വോട്ട് ചെയ്തത് 298 പേരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 357 പേർ വോട്ട് ചെയ്തിരുന്നു. അന്ന് 70 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 58 ശതമാനമായി 12 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലായിരുന്നു മത്സരം. ജനറൽ സെക്രട്ടറി പദവിക്കായി രവീന്ദ്രനും കുക്കു പരമേശ്വരനും ഏറ്റുമുട്ടി. വൈസ് പ്രസിഡന്റായി ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവർ മത്സരിച്ചു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലിനും അനൂപ് ചന്ദ്രനും തമ്മിലായിരുന്നു പോരാട്ടം.

ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തിൽ 13 പേർ പത്രിക സമർപ്പിച്ചെങ്കിലും 12 പേർ പിന്നീട് പിന്‍വലിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 13 പേർ മത്സരിച്ചു. ഇതിൽ 4 സീറ്റുകൾ വനിതാ സംവരണത്തിനും 7 സീറ്റുകൾ ജനറൽ വിഭാഗത്തിനുമാണ്. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് മത്സരിച്ചത്.

ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും ചുറ്റിപ്പറ്റിയ വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇത്തവണത്തെ ‘അമ്മ’ തെരഞ്ഞെടുപ്പ്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വാദപ്രതിവാദങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടക്കുന്നത്. മുതിർന്ന താരങ്ങളടക്കം നിരവധി പേരെ വോട്ട് ചെയ്യാൻ എത്തിക്കാൻ വലിയ ശ്രമം നടന്നു.

ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി തുടങ്ങിയവരും വോട്ട് ചെയ്തു. “എല്ലാവരും ചേർന്ന് മികച്ച ഭരണം കാഴ്ചവെക്കും” എന്ന് മുൻ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ശ്വേതാ മേനോനിനെതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അഭിനയജീവിതം അവസാനിപ്പിക്കുമെന്ന് ബാബുരാജ് പ്രഖ്യാപിച്ചു

English Summary :

Malayalam actor Biju Kuttan met with a car accident in Palakkad while heading for the AMMA elections. His car was badly damaged, but the actor escaped with only a minor finger injury.

biju-kuttan-car-accident-palakkad

Biju Kuttan, Biju Kuttan accident, Biju Kuttan car accident, Malayalam actor accident, Palakkad accident, AMMA election 2025, Malayalam cinema news, Kerala road accident, Biju Kuttan latest news, Mollywood news

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം,റോഡിലൂടെ ഒഴുകി വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം അരീക്കോട്...

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

Related Articles

Popular Categories

spot_imgspot_img