web analytics

വഖഫ് ഭേദഗതി; പൊലീസ് വാഹനങ്ങളടക്കം കത്തിച്ചു; മുർഷിദാബാദിനു പിന്നാലെ ബം​ഗാളിലും പ്രതിഷേധം

കൊൽക്കത്ത: ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു. ഇന്നലെ രാത്രി വൈകിട്ട് 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിരുന്നു.

ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. വഖഫ്പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിഷേധവുമായി എത്തിയവർ കൊൽക്കത്തയിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കൊൽക്കത്തയിലെ രാംലീല മൈതാനമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷെ, രാംലീല മൈതാനിയിൽ പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു.

ഇതിനെത്തുടർന്നായിരുന്നു പോലീസ് ഇവരുടെ മാർച്ച് തടഞ്ഞത്. പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ഇവർ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധക്കാരിൽ ചിലർ പോലീസ് വാഹനങ്ങൾക്ക് വരെ തീയിട്ടതായും ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പോലീസ് പറഞ്ഞു.

സംഘർഷത്തെത്തുടർന്നു ബം​ഗാൾ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് ഐഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തേ മുർഷിദാബാദിലും സമാനമായ രീതിയിൽ സംഘർഷം ഉണ്ടായിരുന്നു.

ബംഗാളിൽ നടന്ന അക്രമസംഭവങ്ങളിൽ ഇതുവരെ 118 പേർ അറസ്റ്റിലായി. റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അക്രമബാധിതമേഖലകളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ...

ഷോ റോഡിൽ മതി, ഫുട്പാത്തിൽ വേണ്ട; കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടിവിട്ട് വയോധിക

കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടി വിട്ട് വയോധിക കോഴിക്കോട്...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പുതുപ്പള്ളിയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

കേരളത്തില്‍ എസ്‌ഐആര്‍ അവസാന ഘട്ടത്തിലേക്ക്:ആറ് ജില്ലകളിൽ നടപടികൾ പൂർത്തിയായി, നിങ്ങളുടെ പേര് പട്ടികയിലുണ്ടോ?

തിരുവനന്തപുരം: കേരളത്തിലെ വോട്ടർപട്ടികയിൽ അടിമുടി മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രപരിഷ്‌കരണ...

സന്ദർശക വിസയിലെത്തി ഭിക്ഷാടനം: ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ !

ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ ദുബായിൽ ഭിക്ഷാടനത്തിനെതിരെ പോലീസ് നടത്തുന്ന...

Related Articles

Popular Categories

spot_imgspot_img