web analytics

ഓപ്പണ്‍ എ.ഐയെയും ഗൂഗിളിനെയും മറികടന്നു; ഇന്ത്യയ്ക്ക് അഭിമാനമായി ജിവി

ഓപ്പണ്‍ എഐയുടെ ജിപിടി-4, ഗൂഗിളിന്റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കി ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ മുന്നേറ്റം
മെഡിക്കല്‍ മേഖലയ്ക്ക് വേണ്ടി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) ആയ ജിവി മെഡ്എക്‌സ് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ് ലോക റാങ്കിംഗില്‍ ഒന്നാമത്.

എയിംസ്, നീറ്റ് എന്നീ ഇന്‍ഡ്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, യു.എസ് മെഡിക്കല്‍ ലൈസന്‍സ് പരീക്ഷകള്‍, ക്ലിനിക്കല്‍ നോളജ്, മെഡിക്കല്‍ ജനിറ്റിക്‌സ്, പ്രൊഫഷണല്‍ മെഡിസിന്‍ എന്നിവയിലെ വിശദമായ വിലയിരുത്തലുകള്‍ എന്നിവ നടത്തിയതില്‍ നിന്നാണ് ജിവി മെഡ്എക്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ലക്ഷക്കണക്കിനു വരുന്ന മെഡിക്കല്‍ ഗവേഷണ പ്രബന്ധങ്ങള്‍, ജേണലുകള്‍, ക്ലിനിക്കല്‍ നോട്ടുകള്‍ തുടങ്ങി നിരവധി സ്രോതസുകളാണ് ജിവി മെഡ്എക്‌സിന് വേണ്ടി ജിവി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഡാറ്റാ ശേഖരമാണ് ജിവിയുടേതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓപ്പണ്‍ എഐയുടെ ജിപിടി-4, ഗൂഗിളിന്റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ മുന്നേറ്റം. സ്‌കോര്‍ബോര്‍ഡിലെ ഒന്‍പത് വിഭാഗങ്ങളിലും ശരാശരി 91.65 സ്‌കോര്‍ നേടിയാണ് ജിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഭാരത് പേ ചീഫ് പ്രൊഡക്ട് ഓഫീസര്‍ അങ്കുര്‍ ജെയിന്‍, റെഡ്ഡി വെഞ്ച്വേര്‍സ് ചെയര്‍മാന്‍ ജിവി സഞ്ജയ് റെഡ്ഡി എന്നിവരാണ് ജിവിയുടെ സ്ഥാപകര്‍.

ഹഗ്ഗിംഗ് ഫെയ്‌സ്, എഡിന്‍ബറോ യൂണിവേഴ്‌സിറ്റി, ഓപ്പണ്‍ ലൈഫ് സയന്‍സ് എ.ഐ എന്നീ മുന്‍നിര എ.ഐ പ്ലാറ്റ്‌ഫോമുകളാണ് മെഡിക്കല്‍ മേഖലയ്ക്ക് വേണ്ടി മാത്രം വികസിപ്പിച്ച എല്‍.എല്‍.എമ്മുകളുടെ പ്രകടനം വിലയിരുത്താനുള്ള റാങ്കിംഗ് പ്രക്രിയ സംഘടിപ്പിച്ചത്. വിവിധ പരീക്ഷകളും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള എല്‍.എല്‍.എമ്മുകളുടെ ശേഷിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

 

Read Also:കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; പതിമൂന്നുകാരൻ തൂങ്ങിമരിച്ചു; ചാത്തനൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൻ്റെ നൊമ്പരമായി കാളിദാസൻ; പ്രവേശനോത്സവം മാറ്റി

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യ-...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

വാട്സ്ആപ്പ് സ്റ്റാറ്റസിനു പിന്നാലെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

വാട്സ്ആപ്പ് സ്റ്റാറ്റസിനു പിന്നാലെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു കാഞ്ഞങ്ങാട്: വാട്സാപ്പ് സ്റ്റാറ്റസിനു പിന്നാലെ...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക്...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Related Articles

Popular Categories

spot_imgspot_img