കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിനാണ് കുത്തേറ്റത്. കഴുത്തിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Bar employee stabbed in Thamarassery; The accused escaped
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് വെട്ടേറ്റത്. മദ്യപിക്കാനെത്തിയ ആളും ബിജുവും തമ്മില്‍ ബാറിനുള്ളില്‍ വാക്കേറ്റമുണ്ടായി. ബിജു ബാറിന് പുറത്തേക്ക് എത്തിയപ്പോള്‍ ബാഗില്‍ നിന്ന് കത്തി എടുത്ത് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.
അക്രമം നടത്തിയ ഉടനെ പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ ബിജുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബിജു ഇന്ന് ഡ്യൂട്ടിയില്‍ ഇല്ലെന്നാണ് ബാര്‍ ജീവനക്കാര്‍ പറയുന്നത്. ഡ്യൂട്ടിയില്‍ ഇല്ലാത്തയാള്‍ ബാറിലെത്തിയത് എന്തിനെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.









