നെയ്യപ്പം ചുടാന്‍ ഇനി എളുപ്പം

തേങ്ങാകൊത്തു ചേര്‍ത്ത് എണ്ണയില്‍ മൊരിച്ചെടുത്ത നെയ്യപ്പം കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. നല്ല പഞ്ഞി പോലെ മൃദുവെങ്കില്‍ പറയുകയും വേണ്ട. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ നാലുമണി പലഹാരമായും കൊടുക്കാം. ഞൊടിയിടയില്‍ ഇന്‍സ്റ്റന്റ് നെയ്യപ്പം വീട്ടില്‍ തന്നെ തയാറാക്കാവുന്നതാണ്. ബേക്കിങ് സോഡയോ യീസ്റ്റോ ചേര്‍ക്കേണ്ട. മാവ് അരച്ച് പൊങ്ങാനും വയ്ക്കാതെ ഉടനെ തന്നെ നല്ല സോഫ്റ്റ് നെയ്യപ്പം ചുട്ടെടുക്കാം. ഇനി ഇങ്ങനെ ചെയ്യാം.

പച്ചരി കഴുകി വൃത്തിയാക്കിയത് 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുക്കാം. വെള്ളം ഊറ്റിയ അരിയിലേക്ക് പച്ചരി എത്രയാണോ എടുത്തത് അതേ അളവില്‍ ചോറും ചേര്‍ക്കണം. കൂടാതെ അഞ്ച് ഏലക്കായയും കാല്‍ ടീസ്പൂണ്‍ ഉപ്പും ചേര്‍ക്കാം. പിന്നീട് 1 കപ്പ് ശര്‍ക്കരയിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കിയെടുക്കണം. ശര്‍ക്കര പാനി തണുത്തതിനു ശേഷം മിക്‌സിയുടെ ജാറിലേക്ക് അരിയുടെ മിശ്രതിവും ശര്‍ക്കര പാനിയും ചേര്‍ത്ത് നന്നായി അരയ്ക്കണം.

അരച്ചെടുത്ത മാവിലേക്ക് 1 ടീസ്പൂണ്‍ നെയ്യും അതേ അളവില്‍ എള്ളും തേങ്ങാകൊത്തും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തവി കൊണ്ട് മാവ് കോരി ഒഴിക്കാം. തിരിച്ചു മറച്ചും ഇട്ട് വേവിക്കണം. നല്ല മയമുള്ള നെയ്യപ്പം റെഡി. മാവ് അരച്ചുടന്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. ബേക്കിങ് സോഡയും മൈദയും ഒന്നും ചേര്‍ക്കേണ്ടതില്ല.

https://news4media.in/cabbage-rice/

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു...

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ്...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

പൊലീസ് ഉദ്യോഗസ്ഥനെ തല്ലി പാർട്ടി പ്രവർത്തകൻ; മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ഡൽഹി: തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിൻറെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനുമായി...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

Related Articles

Popular Categories

spot_imgspot_img