കൊടുംക്രൂരതയ്ക്ക് ജാമ്യമില്ല; മൈനാഗപ്പള്ളി അപകടത്തിൽ രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവിലെ അപകടത്തിൽ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(2) കോടതി ജഡ്ജി നവീന്‍ ആണ് ജാമ്യഹര്‍ജി തള്ളിയത്. ഇതോടെ പ്രതി റിമാന്‍ഡില്‍ തുടരും.(bail application of the second accused Srikutty in the Mynagapally accident was rejected)

കേസിലെ ഒന്നാംപ്രതിയായ അജ്മലും റിമാന്‍ഡിലാണ്. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ ആനൂര്‍ക്കാവ് പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോളു(47)ടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ കുഞ്ഞുമോളുടെ സഹോദരി ഫൗസിയക്കും പരിക്കേറ്റിരുന്നു.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇരുവരെയും പിന്നീട് കരുനാഗപ്പള്ളി കോടതിമുക്കില്‍വെച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ശ്രീക്കുട്ടി സമീപത്തെ വീട്ടില്‍ ഓടിക്കയറിയെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇതിനിടെ, അജ്മല്‍ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടന്ന് ഓടിരക്ഷപ്പെട്ടു. ഇയാളെ പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ശൂരനാട്ടെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

Other news

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും….?

യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

അമേരിക്കക്കു പിന്നാലെ അർജന്റീനയും; നിർണായക നീക്കവുമായി പ്രസിഡന്റ് ജാവിയർ മിലെ

ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കുന്നതായി...

Related Articles

Popular Categories

spot_imgspot_img