web analytics

അമേരിക്കൻ വായ്പാ ദാതാക്കൾക്കെതിരെ മറുകേസ് നൽകാനൊരുങ്ങി ബൈജു രവീന്ദ്രൻ; 22,300 കോടി രൂപയുടെ മാനനഷ്ടക്കേസും നൽകും

അമേരിക്കൻ വായ്പാ ദാതാക്കൾക്കെതിരെ മറുകേസ് നൽകാനൊരുങ്ങി ബൈജു രവീന്ദ്രൻ

അമേരിക്കൻ വായ്പാദാതാക്കളുമായി നടക്കുന്ന നിയമ പോരാട്ടത്തിൽ ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇപ്പോൾ ശക്തമായ പോരാട്ടത്തിനായി തയ്യാറാക്കുകയാണ്.

യുഎസ് ബാങ്കുകളുടെ കൺസോർഷ്യമാണ് ബൈജൂസിനെതിരെ 1.2 ബില്യൻ ഡോളർ വായ്പയുടെ തിരിച്ചടവിന്മേൽ കേസ് ഫയൽ ചെയ്തത്.

ഇതിന്റെ പശ്ചാത്തലത്തിൽ ഡെലവെയർ കോടതി ബൈജുവിനും ബൈജൂസിനും എതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും, 1.07 ബില്യൻ ഡോളർ അടിയന്തിരമായി കെട്ടിവയ്ക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാൽ ഈ വിധി “വായ്പദാതാക്കളുടെ തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന്” ബൈജു ആരോപിക്കുന്നു. ബാങ്കുകൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും, തന്റെ ഭാഗം കേൾക്കാതെ കോടതി തീരുമാനം എടുത്തതാണെന്നും ബൈജു വ്യക്തമാക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈജു ഇപ്പോള്‍ മറുകേസിനും വൻതോതിലുള്ള മാനനഷ്ടക്കേസിനും തയ്യാറാകുന്നത്.
വായ്പാദാതാക്കൾ ബൈജൂസ് 533 മില്യൻ ഡോളർ ഒളിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു.

ഈ തുക എവിടെയാണെന്ന് വ്യക്തമാക്കാൻ കോടതി നിരവധി തവണ നിർദേശിച്ചെങ്കിലും ബൈജു മതിയായ വിശദീകരണം നൽകി സഹകരിച്ചില്ലെന്നാണ് ബാങ്കുകളുടെ വാദം.

അമേരിക്കൻ വായ്പാ ദാതാക്കൾക്കെതിരെ മറുകേസ് നൽകാനൊരുങ്ങി ബൈജു രവീന്ദ്രൻ

ഇതിനെ അടിസ്ഥാനമാക്കി കോടതിയാണ് നടപടിക്കായി വൻതുക കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടത്. എന്നാൽ ബൈജു ഈ ആരോപണം മുഴുവനായും നിഷേധിക്കുന്നു.

പണം ഒളിപ്പിച്ചതോ, വ്യക്തിപരമായി ഉപയോഗിച്ചതോ ഒന്നുമില്ലെന്നും, മുഴുവൻ തുകയും ബൈജൂസിന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ആണ് ഉപയോഗിച്ചതെന്നും ബൈജു വ്യക്തമാക്കുന്നു.

പണത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും തനിക്ക് കൈവശമുണ്ടെന്നും, അവ കോടതിയിൽ സമർപ്പിക്കാനാണ് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ വായ്പദാതാക്കൾക്കെതിരെ 2.5 ബില്യൻ ഡോളർ വിലവരുന്ന മാനനഷ്ടക്കേസ് നൽകാൻ ബൈജു തയ്യാറെടുക്കുന്നു. ബാങ്കുകളുടെ ആരോപണങ്ങൾ തന്റെ വ്യക്തിഗത പ്രശസ്തിക്കും കരിയറിനും വലിയ നാശം വരുത്തിയതായാണ് അദ്ദേഹത്തിന്റെ വാദം.

കൂടാതെ, സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്ന വാർത്തകൾ തന്റെ ബിസിനസിനും വ്യക്തിത്വത്തിനും ദോഷം വരുത്തിയെന്നും ബൈജു ചൂണ്ടിക്കാട്ടുന്നു.

കേസിൽ തന്റെ വാദങ്ങൾ വിശദമായി അവതരിപ്പിക്കാൻ 30 ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് കോടതി നിരസിച്ചിരുന്നു. തനിക്ക് വാദം പറയാനുള്ള അവസരം തന്നെ നിഷേധിച്ചുവെന്നതാണ് ബൈജു ഇപ്പോൾ ശക്തമായി ഉയർത്തുന്ന ആരോപണം.

ഈ പശ്ചാത്തലത്തിലാണ് പുതിയ കേസ് ഫയൽ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചത്. കോടതി നൽകിയ അവസരം പരിമിതമായതിനാൽ തന്നെ, അപ്പീൽ സ്വഭാവത്തിലുള്ള പുതിയ നിയമനടപടികൾ ബൈജുവിന്റെ ഭാഗത്ത് നിന്ന് വരാനിരിക്കുകയാണ്.

2021ലാണ് ബൈജൂസ് അമേരിക്കയിൽ ബൈജൂസ് ആൽഫയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. അതോടൊപ്പം, യുഎസ് ബാങ്കുകളുടെ ഒരു കൺസോർഷ്യത്തിൽ നിന്ന് 1.2 ബില്യൻ ഡോളർ വായ്പയും ലഭിച്ചു.

പിന്നീട് ഇത് തിരിച്ചടയ്ക്കുന്നതിൽ കമ്പനിക്ക് ബുദ്ധിമുട്ടുകൾ നേരിടുകയും, വായ്പാദാതാക്കൾ പാപ്പരത്ത നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ ബൈജൂസ് ആൽഫയുടെ നിയന്ത്രണം ബാങ്കുകൾക്ക് കൈമാറേണ്ടി വന്നു.

ബാങ്കുകൾ ഉന്നയിച്ച മറ്റൊരു ആരോപണം, 2022ൽ 533 മില്യൻ ഡോളർ മയാമിയിലുള്ള കാംഷാഫ്റ്റ് ക്യാപിറ്റലിലേക്ക് മാറ്റിയെന്നതാണ്. ഇത് വായ്പയുടെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും അവർ പറയുന്നു.

ഇത് ബൈജു സംശയാതീതമായി നിഷേധിക്കുന്നു. പണം മാതൃകമ്പനിയായ Think & Learn Pvt Ltd-ന്റെ ബിസിനസ് ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്നും, അക്കൗണ്ടിംഗ് രേഖകൾ ഇതിനുള്ള തെളിവാണെന്നും അദ്ദേഹം വാദിക്കുന്നു.

ഈ പണവും മറ്റ് നിക്ഷേപങ്ങളും ചേർന്നാണ് ആകാശ് എജ്യുക്കേഷണൽ സർവീസസിനെ പോലുള്ള വലിയ ഏറ്റെടുക്കലുകൾ നടന്നതെന്നും ബൈജു വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ...

ശമ്പളസുരക്ഷ ലക്ഷ്യം: സൗദിയിൽ വീട്ടുജോലിക്കാർക്ക് ബാങ്ക് വഴി മാത്രം വേതനം

ശമ്പളസുരക്ഷ ലക്ഷ്യം: സൗദിയിൽ വീട്ടുജോലിക്കാർക്ക് ബാങ്ക് വഴി മാത്രം വേതനം റിയാദ്: സൗദി...

ലോക കേരള സഭ അഞ്ചാം പതിപ്പിന് തുടക്കം; പോർമുഖം തുറന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആഗോള സംഗമവേദിയായ ലോക കേരള സഭയുടെ അഞ്ചാം...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

Related Articles

Popular Categories

spot_imgspot_img